സ്വതന്ത്രഗ്രഹങ്ങൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് കരുതുന്ന 1000-ലധികം ശോഭയുള്ള നക്ഷത്രങ്ങളിന്മേൽ വർണ്ണദർശക പഠനം നടത്തി വത്തിക്കാൻ. ജർമനിയിലെ പോട്സ്ഡാം ലെയ്ബ്നിസ്-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോഫിസിക്സിൽ നിന്നുള്ള ശാസ്ത്രജ്ഞരും വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രവും സംയുക്തമായി ആണ് ഗവേഷണങ്ങൾ നടത്തുന്നത്. വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രത്തിലെ ജ്യോതിശാസ്ത്രജ്ഞരായ ഫാ. പോൾ ഗബോർ, എസ്.ജെ., ഫാ. ഡേവിഡ്ബ്രൗൺ, എസ്.ജെ., ഫാ. ക്രിസ് കോർബാലി, എസ്.ജെ. കൂടാതെ എഞ്ചിനീയർ മൈക്കൽ ഫ്രാൻസ് എന്നിവരുടെ മേൽനോട്ടത്തിലാണ് പഠനങ്ങൾ പുരോഗമിക്കുന്നത്.

പഠനത്തിന്റെ ആദ്യപരമ്പരയിൽ ഓരോ നക്ഷത്രത്തിനും 54 സ്പെക്ട്രോസ്കോപ്പിക് പാരാമീറ്ററുകളുടെ വിവരങ്ങളാണ് അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ശാസ്ത്ര ലേഖകൾ വഴിയായി പുറത്തുവിടുന്നത്. ഈ അഭൂതപൂർവമായ വലിയ അളവിലുള്ള പാരാമീറ്ററുകൾ നക്ഷത്രങ്ങളുടെ പ്രകാശത്തെ വ്യാഖ്യാനിക്കുന്നതിനും അവയ്ക്ക് ഗ്രഹങ്ങളുമായുള്ള ബന്ധങ്ങൾ കണ്ടെത്തുന്നതിനും സഹായകരമാകുമെന്നും ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ഒരു നക്ഷത്ര അന്തരീക്ഷത്തിലെ ചില രാസ ഘടകങ്ങൾ, അല്ലെങ്കിൽ അവയുടെ ഐസോടോപ്പിക് അല്ലെങ്കിൽ സമൃദ്ധമായ അനുപാതങ്ങൾ, ഒരു ഗ്രഹവ്യവസ്ഥയെ സൂചിപ്പിക്കുന്നതാണ്, ഗ്രഹങ്ങളെ ആതിഥേയമാക്കുന്ന നക്ഷത്രങ്ങളെ കുറിച്ച് വളരെ കൃത്യമായ ഒരു സർവേ നടത്താൻ പ്രേരിപ്പിച്ചത്.

ഗവേഷണങ്ങളുടെ കണ്ടെത്തലുകളിൽ നിന്നും തുടർന്നുള്ള പഠനങ്ങൾ കൂടുതലായി നടത്താമെന്ന ശുഭപ്രതീക്ഷയിലാണ് ഗവേഷകരെന്ന് പ്രൊഫ.സ്ട്രാസ്മിയർ വ്യക്തമാക്കി.