Category: Kerala

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു

എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു. 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ 21 പേര്‍ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കില്‍ 43 പേര്‍ ഉള്‍പ്പെട്ടിരുന്നു.  പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത്...

Read More

വളർത്തു പൂച്ച മാന്തി; ചികിത്സയിലായിരുന്ന പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

വളർത്തു പൂച്ച മാന്തിയതിന് പിന്നാലെ ചികിത്സയിലായിരുന്ന പതിനൊന്നുവയസുകാരി മരിച്ചു. പന്തളം കടയ്ക്കാട് സ്വദേശി ഹന്നാ ഫാത്തിമ ആണ് മരിച്ചത്. ഈ മാസം രണ്ടിനാണ് വളർത്തു പൂച്ചയുടെ നഖം കൊണ്ടു കുട്ടിക്ക് മുറിവേറ്റത്. രണ്ടാം ഡോസ് പേവിഷ പ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ ആരോഗ്യനില മോശമായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മരണകാരണം പേവിഷബാധയാണോ എന്നത് വ്യക്തമായിട്ടില്ലെന്ന്...

Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍; ബിജെപി നേതൃസംഗമം നാളെ

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. രാത്രി 10ന് വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ രാവിലെ 11 നാണ് ഓഫീസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ചെമ്പകത്തൈ നടും. തുടര്‍ന്നാണ് ഉദ്ഘാടനം. ഇവിടെ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ ജി മാരാരുടെ വെങ്കല...

Read More

നിമിഷപ്രിയയുടെ വധശിക്ഷ: ഇടപെടലുമായി സുപ്രീംകോടതി; ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കേന്ദ്രത്തിന് നിർദേശം

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. നിമിഷപ്രിയ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദ വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ്...

Read More

ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന ശുപാർശ ഗവർണർ ആർലേക്കർ അംഗീകരിച്ചു

ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സർക്കാർ നേരത്തെ ശുപാർശചെയ്തിരുന്നു. എന്നാല്‍, ഇവർക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത്‌ പുറത്തുവന്നതും സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം...

Read More

വി എസ്സിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടക്ക് നിർത്തി വയ്ക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെത്തി...

Read More

വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന 11 വയസുകാരി മരിച്ചു

പന്തളം കടയ്ക്കാട് ഹന്നാ ഫാത്തിമ (11) ആണ് മരിച്ചത്. മരണകാരണം പേവിഷബാധയാണോ എന്നത് വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  ഈ മാസം രണ്ടിനാണ് വളർത്തു പൂച്ചയുടെ നഖം കൊണ്ടു കുട്ടിക്ക് മുറിവേറ്റത്. തിങ്കളാഴ്ച രണ്ടാം ഡോസ് പേവിഷ പ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ ആരോഗ്യനില മോശമായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു വച്ചായിരുന്നു മരണം. പന്തളം കടയ്ക്കാട് അഷറഫ് റാവുത്തർ -സജിന...

Read More

തകര്‍പ്പൻ റേറ്റിങ്! എന്നും ഒന്നാമത്, വ്യക്തമായ മേധാവിത്വം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്

26ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങിൽ 95 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുന്നു. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനൽ. റേറ്റിങ് കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസിന് 85 പോയിന്റാണുള്ളത്. 80 പോയിന്റുള്ള റിപ്പോര്‍ട്ടര്‍ ചാനലാണ് മൂന്നാം...

Read More

പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിലടക്കം വലിയ മാറ്റം, കേരള സിലബസുകാർ പിന്നിലായി

തിരുവനന്തപുരം: കേരള എൻജിനിയറിങ്‌, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. 76,230 വിദ്യാർഥികൾ യോ​ഗ്യത നേടി. ഒന്നാം റാങ്ക് അടക്കം വലിയ മാറ്റമാണ് പുതിയ റാങ്ക് പട്ടികയിലുള്ളത്. കേരള സിലബസിലുള്ള കുട്ടികള്‍ റാങ്ക് പട്ടികയില്‍ പിന്നിലായി. ആദ്യ 100 റാങ്കിൽ 21 പേര്‍ മാത്രമാണ് കേരള സിലബസില്‍ നിന്നുള്ളത്. നേരത്തെ ആദ്യ നൂറിൽ 43 പേര് കേരള സിലബസുകാർ ആയിരുന്നു....

Read More

കീം റാങ്ക് പട്ടിക റദ്ദാക്കിയ നടപടിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കീം എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.പ്രോസ്‌പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ...

Read More

പഴയ ഫോർമുല അനുസരിച്ച് കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു

കീം 2025 റാങ്ക് ലിസ്റ്റിൽ കോടതി നിർദ്ദേശം അംഗീകരിച്ച് പഴയ ഫോർമുലയിലേക്ക് മാറുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. പഴയ ഫോർമുല അനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക ഇന്ന് തന്നെ ഇറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. സർക്കാരിന് തിരിച്ചടിയല്ലെന്നും അപ്പീലുമായി മേൽക്കോടതികളിൽ പോയാൽ പ്രവേശന നടപടികൾ വൈകുമെന്നത് കൊണ്ടാണ് സുപ്രീംകോടതിയിൽ അപ്പീൽ പോകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കീം 2025...

Read More

അന്ത്യ ശ്വാസം വലിക്കുന്ന കേരളത്തിലെ ആശുപത്രികൾ – ബ്ലെസ്സൺ ഹ്യൂസ്റ്റൺ

നമ്പർ വൺ കേരളത്തിലെ ആരോഗ്യമേഖല അത്യാസന്ന നിലയിലാണോ. അതോ അന്തരിച്ചോ. ആരോഗ്യ മേഖലയിലെ തന്നെ ചിലർ സർക്കാർ ആശുപത്രികളുടെ കേടു കാര്യസ്ഥത ചൂണ്ടിക്കാട്ടി ഇപ്പോൾ രംഗത്ത് വന്നതാണ് അതിനു കാരണം. ഇടത് പക്ഷ അനുഭാവിയായ ഒരു സർക്കാർ ഡോക്ടർ തന്നെയാണ് സർക്കാരാശുപത്രികളുടെ ശോച്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് പോയിട്ട് അത്യാവശ്യത്തിനു പോലും മരുന്നോ ടെസ്റ്റ്...

Read More
Loading