Category: Religion

വത്തിക്കാന്റെ കൃത്രിമ ബുദ്ധി നൈതികകരാറിൽ ചിസ്‌കോ കമ്പനി ഒപ്പുവച്ചു

കൃത്രിമബുദ്ധിയുടെ അതിപ്രസരം സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുമ്പോൾ അതിനു നൈതികമായ ഒരു നിയന്ത്രണം ആവശ്യപ്പെടുന്ന വത്തിക്കാൻ കരാറിൽ , ഏപ്രിൽ മാസം ഇരുപത്തിനാലാം തീയതി, ബഹുമുഖ വിവരസാങ്കേതിക കമ്പനിയായ ചിസ്‌കോ ഒപ്പുവച്ചു.  കൃത്രിമ ബുദ്ധിയുടെ ഉപയോഗത്തിൽ നിർണ്ണായകമായ പങ്കു വഹിക്കുന്ന ഒരു കമ്പനി  എന്ന നിലയിൽ, അടിസ്ഥാനസൗകര്യങ്ങൾ, വിവര സംരക്ഷണം, സുരക്ഷിതത്വം എന്നിവയുടെ വൈദഗ്ധ്യം ചിസ്‌കോ കമ്പനി...

Read More

ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരണം: മോൺസിഞ്ഞോർ ഗബ്രിയേലേ കാച്ച

സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവയെ കുറിച്ചുള്ള തുറന്ന സംവാദവേളയിൽ, ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാകൗൺസിലിൽ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ ഗബ്രിയേലേ കാച്ച, സായുധ സംഘട്ടനങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ ആസൂത്രിതമായി വർദ്ധിക്കുന്നതിലുള്ള ആശങ്കകൾ പങ്കുവച്ചുകൊണ്ട് പ്രസ്താവന നടത്തി. യുദ്ധത്തിന്റെ വിപത്തുകൾ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു ലോകത്ത്, സംഘട്ടനങ്ങളുടെ മറവിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ...

Read More

പരിശുദ്ധ അമ്മയെ ജീവിതത്തിലേക്ക് സ്വീകരിക്കണം: ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ തെർമോലി ഇടവകയിൽ ഫാത്തിമ മാതാവിന്റെ അത്ഭുതചിത്രം പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കുന്ന അവസരത്തിൽ ഫ്രാൻസിസ് പാപ്പാ ഇടവകയിലെ വിശ്വാസികൾക്ക് വീഡിയോ സന്ദേശം പങ്കുവച്ചു. ഏപ്രിൽ മാസം ഇരുപത്തിയേഴാം തീയതി ഇടവകയിൽ എത്തുന്ന ഫാത്തിമ മാതാവിന്റെ അത്ഭുതചിത്രം മെയ് ഏഴുവരെയാണ് ഇടവകയിൽ വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്നത്. തന്റെ സന്ദേശത്തിൽ, പരിശുദ്ധ അമ്മ  വിശ്വാസികൾക്ക് നൽകുന്ന സന്ദർശനത്തിന്റെ...

Read More

ക്യൂബയുമായി തുറന്ന സംവാദത്തിന് കത്തോലിക്കാ സഭ

പതിറ്റാണ്ടുകൾക്ക് ശേഷം ക്യൂബയിൽ മതസ്വാതന്ത്ര്യത്തിനായുള്ള സഭയുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ശ്രമിക്കുന്ന ക്യൂബയുമായി ഒരു സംഭാഷണത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തിപ്പെടുകയാണ്. ക്യൂബയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ അസിസ്റ്റൻ്റ് സെക്രട്ടറി ഫാദർ ഏരിയൽ സുവാരസ് ഏപ്രിൽ 18 -ന് എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.“ഭക്ഷണം,...

Read More

വളർന്നുവരുന്ന ഹിന്ദു ദേശീയത നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുന്നു

നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുകയാണ് വളർന്നു വരുന്ന ഹിന്ദു ദേശീയത. നാളുകൾക്കു മുൻപ് വരെ മതപരമായ പീഡനങ്ങളിൽ നിന്നും വിവേചനകളിൽ നിന്നും നേപ്പാളിലെ ക്രൈസ്തവർക്ക് ഭരണകൂടം കൂടുതൽ സംരക്ഷണം നൽകിയിരുന്നു. എന്നാൽ ഇന്ത്യയുടെ അതിർത്തികടന്നു വർഗ്ഗീയതയും ഹിന്ദു ദേശീയതയും നേപ്പാളിലും വ്യാപിക്കുന്ന കാഴ്ചയാണ് അടുത്തിടെയായി കണ്ടുവരുന്നത്. ഇന്ത്യയുമായുള്ള അടുപ്പം മാത്രമല്ല ഈ മാറ്റത്തിന് കാരണം....

Read More

വയോധികരുമായും അവരുടെ കൊച്ചുമക്കളുമായും കൂടിക്കാഴ്ച നടത്താൻ മാർപാപ്പ

ഏപ്രിൽ 27-ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഇറ്റലിയിൽ നിന്നുള്ള വയോധികരും അവരുടെ കൊച്ചുമക്കളും അടങ്ങുന്ന സംഘവുമായി കൂടിക്കാഴ്ച നടത്താൻ ഫ്രാൻസിസ് മാർപാപ്പ. “ഒരു ലാളനയും പുഞ്ചിരിയും” എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭത്തിൽ പങ്കെടുക്കുവാനായി 6,000 വയോജനങ്ങളും അവരുടെ കൊച്ചുമക്കളും വത്തിക്കാനിൽ ഒത്തുചേരും. ഇറ്റാലിയൻ ഓൾഡ് ഏജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഈ പരിപാടി പ്രാദേശിക സമയം രാവിലെ 8:30-ന് ആരംഭിക്കും....

Read More

നാഗോര്‍ണോ-കരാബാക്കിലെ 177 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി തകർത്ത് അസര്‍ബൈജാന്‍

നാഗോര്‍ണോ-കരാബാക്കിലെ ഷുഷ (ഷുഷി) നഗരത്തിലെ 177 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി അസര്‍ബൈജാന്‍ തകര്‍ത്തതായി കോക്കസസ് ഹെറിറ്റേജ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. 2023 ഡിസംബര്‍ 28 നും 2024 ഏപ്രില്‍ 4 നും ഇടയില്‍ പള്ളി പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു. അര്‍മേനിയന്‍ വസ്തുതാ പരിശോധന പ്ലാറ്റ്ഫോമായ ഫിപ്പ്, അസര്‍ബൈജാനി സോഷ്യല്‍ മീഡിയയില്‍...

Read More

ലാസലെറ്റ് സന്യാസസമൂഹത്തിന് മലയാളി സുപ്പീരിയർ ജനറൽ

178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസസഭയുടെ പുതിയ സുപ്പീരിയർ ജനറൽ ആയി മലയാളിയായ ഫാ. ജോജോൺ ചെട്ടിയാകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 32 രാജ്യങ്ങളിൽ പ്രേഷിത സാന്നിധ്യമുള്ള ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. തലശേരി അതിരൂപതയിലെ വിമലശേരി ഇടവകയിൽ ചെട്ടിയാകുന്നേൽ മാത്യു, അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളിൽ പത്താമനാണ് ഫാ. ജോജോൺ....

Read More

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണം: മുന്നറിയിപ്പുമായി മേജർ ആർച്ച് ബിഷപ്പ്

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. ഇടവകകളിൽ വിഭാഗീയത വളരുന്നത് അനുവദിക്കില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചക്കകം ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകി. അടുത്ത മാസം കർമ പദ്ധതി വത്തിക്കാനു സമർപ്പിക്കണം. അനുകൂലിക്കാത്ത വൈദികർക്കെതിരെ നടപടി സ്വീകരിക്കും....

Read More

‘പരിശുദ്ധാത്മാവിൻ്റെ അപ്പോസ്തോല’ എന്നറിയപ്പെടുന്ന സന്യാസിനി വിശുദ്ധപദവിയിലേക്ക്

‘പരിശുദ്ധാത്മാവിൻ്റെ അപ്പോസ്തോല’ എന്നറിയപ്പെടുന്ന സന്യാസിനി, വാഴ്ത്തപ്പെട്ട എലീന ഗുവേര വിശുദ്ധപദവിയിലേക്ക്. വാഴ്ത്തപ്പെട്ട എലീന ഗുവേരയുടെ മധ്യസ്ഥതയ്ക്കു കാരണമായ അത്ഭുതത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ സുഹൃത്തും വി. ജെമ്മ ഗൽഗാനിയുടെ അധ്യാപികയുമായ എലീന ഗുവേര (1835–1914) അവളുടെ ആത്മീയരചനകൾക്കും പരിശുദ്ധാത്മാവിനോടുള്ള അവളുടെ തീക്ഷ്ണമായ ഭക്തിക്കും പേരുകേട്ട...

Read More

ക്രിസ്തുവിനോട് അനുരൂപരായ വൈദികരാകുക: ഫ്രാൻസീസ് മാർപാപ്പാ

നല്ല ഇടയനായ യേശുവിനോട് അനുരൂപരാകുന്നതിനുള്ള പ്രക്രിയയിൽ വൈദികാർത്ഥികൾ ആത്മീയ ജീവിതം, പഠനം, കൂട്ടായ ജീവിതം അപ്പൊസ്തോലിക പ്രവർത്തനം എന്നീ ചതുർമാനങ്ങളിൽ ശ്രദ്ധിക്കണമെന്ന് മാർപ്പാപ്പാ. സ്പെയിനിലെ സെവില്ലെയിലെ “റെദെംപ്തോറിസ് മാത്തെർ” അതിരൂപതാ സെമിനാരിയിൽ നിന്ന് അതിരൂപതാദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ഹൊസേ ആഞ്ചെൽ സായിസ് മെനേസെസിൻറെ നേതൃത്വത്തിൽ എത്തിയ വൈദികാർത്ഥികളും വൈദികപരിശീലകരുമുൾപ്പടെയുള്ള നാല്പതോളം...

Read More

വത്തിക്കാൻ ജുഡീഷ്യറിയുടെ വിരമിക്കൽ പ്രായവും ആനുകൂല്യങ്ങളും സംബന്ധിച്ച് പുതിയ കല്പന പുറത്തിറക്കി മാർപാപ്പ

വത്തിക്കാൻ സ്റ്റേറ്റ് ജുഡീഷ്യറിയിലെ വിരമിക്കൽ പ്രായം, വത്തിക്കാൻ സ്റ്റേറ്റിലെ കോടതി സംവിധാനത്തിലെ കർദിനാൾ ജഡ്ജിമാർക്കും മജിസ്‌ട്രേറ്റ്‌മാർക്കുമുള്ള ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്ത് പുതിയ കല്പന മാർപാപ്പ പുറത്തിറക്കി. പ്രായപരിധിക്കപ്പുറം പദവിയിൽ തുടരാൻ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടില്ലെങ്കിൽ, വത്തിക്കാൻ സ്റ്റേറ്റിലെ മജിസ്‌ട്രേറ്റുമാർ 75 വയസ്സും കർദിനാൾ...

Read More
Loading

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds