ന്നാ താൻ കേസ് കൊട്..! പോസ്റ്ററിൽ വിവാദം; സൈബർ ആക്രമണവുമായി സിപിഎം അനുഭാവികൾ
കൊച്ചി: രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനെത്തുന്ന “ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ പോസ്റ്റർ പരസ്യം വിവാദത്തിൽ. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പരസ്യത്തിലെ വാചകങ്ങളെ തുടര്ന്ന് സോഷ്യല് മീഡിയില് ചര്ച്ച സജീവമായിരിക്കുകയാണ്. “തീയറ്ററുകളിലേക്കുള്ള വഴിയില് കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തില്...