Category: India

ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറികടന്ന് കേന്ദ്രാനുമതി, നടപടി 2018  കർണാടക ഇലക്ഷന് മുന്നോടിയായി 

ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ്, 15 ദിവസത്തിന് ഉള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് നൽകിയത്. ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത്. റിപ്പോർട്ടേഴ്സ് കളക്ടീവാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. 333 സ്വകാര്യ...

Read More

കൂലി നൽകാത്തതിനാൽ ജോലിയ്ക്ക് വിസമ്മതിച്ചു; തൊഴിലാളികളുടെ കുടിലുകൾക്ക് തീയിട്ട് ഉടമ, അറസ്റ്റ്

സൂറത്ത്: 15 തൊഴിലാളി കുടുംബങ്ങളുടെ കുടിലുകൾക്ക് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുഹമ്മദ് റഫീഖ് കുംഭാർ എന്നയാളാണ് അറസ്റ്റിലായത്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വീടുകൾക്ക് ഇയാൾ തീയിട്ടത്. കുടിലുകൾ പൂർണ്ണമായും കത്തിനശിച്ചെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല.  അഞ്ജാർ ടൗണിൽ നിന്ന് തൊഴിലാളികളെ ഇയാൾ ജോലിക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ അവർക്ക് കൂലി...

Read More

അവരെ സംരക്ഷിക്കാൻ ജീവൻ പണയപ്പെടുത്തും..’; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ (Rahul Gandhi) വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi). രാഹുൽ ഗാന്ധിയുടെ ശക്തി പരാമർശത്തിന് തിരിച്ചടി നൽകിയാണ് പ്രധാനമന്ത്രി എത്തിയത്. പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല. ഒരു ശക്തിക്കെതിരെയാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ശക്തിയുടെ അനുഗ്രഹം ആർക്കാണ് ലഭിക്കുന്നത് ജൂൺ നാലിന് അറിയാമെന്ന് പ്രധാന്ത്രി പറഞ്ഞു....

Read More

ജനവിധി ഇത്തവണ ജൂണിൽ; 1991ന് ശേഷം ഇതാദ്യം, ചരിത്രം ഇങ്ങനെ

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ഘട്ടമായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഏപ്രില്‍ 19-നാണ് ആദ്യ ഘട്ടം. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-നാണ് കേരളം വിധിയെഴുതുന്നത്. മെയ് 7-ന് മൂന്നാഘട്ടം. മെയ് 13-ന് നാലാം ഘട്ടം. മെയ് 20-ന് അഞ്ചാം ഘട്ടം. മെയ് 25-ന് ആറാം ഘട്ടം. ഏഴാം ഘട്ടം ജൂണ്‍ ഒന്നിന്. കേരളം ഉള്‍പ്പെടെ 17...

Read More

എസ്ബിഐക്ക് അന്ത്യശാസനം; ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പൂർണമായി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

ഇലക്ടറൽ ബോണ്ട് കേസിൽ(Electoral bonds) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്(SBI) സുപ്രീംകോടതിയുടെ അന്ത്യശാസനം. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ വ്യക്തികൾക്കും കമ്പനികൾക്കും അനുമതി നൽകിയ ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നാണ് ഉത്തരവ്. മാർച്ച് 21 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കകം ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും പുറത്തുവിടണം. തുടർന്ന് വിശദാംശങ്ങളൊന്നും...

Read More

രാഹുൽ ഗാന്ധി ഹൈന്ദവ വിശ്വാസത്തെ അപമാനിക്കുന്നു: ഷെഹ്സാദ് പൂനാവാല

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ (Rahul Gandhi) വിമർശനവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല (Shehzad Poonawalla). “ഞങ്ങൾ ഒരു ശക്തിക്കെതിരെ പോരാടുകയാണ്” എന്ന കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പരാമർശം “ഹിന്ദു വിശ്വാസത്തോടുള്ള അവഹേളനം” മാത്രമല്ല, അത് അദ്ദേഹത്തിൻ്റെ സ്ത്രീവിരുദ്ധ മനോഭാവവും കാണിക്കുന്നുവെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല വിമർശിച്ചു. ഭാരത് ജോഡോ ന്യായ്...

Read More

അറസ്റ്റിനെ ചോദ്യം ചെയ്ത് കെ കവിത സുപ്രീം കോടതിയിൽ

ഡൽഹി മദ്യനയക്കേസിൽ(Delhi liquor policy scam) എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത സുപ്രീം കോടതിയെ സമീപിച്ചു. ബിആർഎസ് മേധാവിയും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവുവിൻ്റെ മകളുമായ കവിതയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച അന്വേഷണ ഏജൻസി സംഘം ഹൈദരാബാദിലെ വസതിയിൽ പരിശോധന നടത്തി മണിക്കൂറുകൾക്ക് ശേഷമാണ്...

Read More

തിരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്ക് സ്ഥാന ചലനം

ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും പശ്ചിമ ബംഗാളിലെ പോലീസ് ഡയറക്ടർ ജനറലിനെയും മറ്റ് ഉന്നത ഉന്നത ഉദ്ദ്യാഗസ്ഥരെയും മാറ്റുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുള്ള ആഭ്യന്തര സെക്രട്ടറിമാരെ നീക്കം ചെയ്യാൻ കമ്മീഷൻ...

Read More

സൊമാറ്റോ ജിഎസ്ടി പിഴയായി അടയ്‌ക്കേണ്ടത് 8.6 കോടി

ഡൽഹി: ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) പിഴ നോട്ടീസ്. ഗുജറാത്തിലെ സ്റ്റേറ്റ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന്  ജിഎസ്ടി ഓർഡർ ലഭിച്ചതായി സൊമാറ്റോ തന്നെയാണ് വെളിപ്പെടുത്തിയത്. സൊമാറ്റോയുടെ ഫയലിംഗ് അനുസരിച്ച്, 4,04,42,232 രൂപയും പിഴ 41,66,860 രൂപയും ആണ്ലഭിച്ചത് . ഈ തുകകൾ ചേർന്ന് മൊത്തം 8,57,77,696 രൂപ  അതായത് ഏകദേശം 8.6 കോടി രൂപ ...

Read More

2019ൽ ആരോ കവര്‍ തന്നു, തുറന്നു നോക്കിയപ്പോള്‍ 10 കോടിയുടെ ഇലക്ടറല്‍ ബോണ്ട്’; വിചിത്ര വിശദീകരണവുമായി ജെഡിയു

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടില്‍ വിചിത്ര വിശദീകരണവുമായി ജെഡിയു. തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കത്തിലാണ് മറുപടി. ആരോ ഒരു കവര്‍ തന്നിട്ടു പോയി, തുറന്നു നോക്കിയപ്പോള്‍, 10 കോടിയുടെ ഇലക്ടറല്‍ ബോണ്ടായിരുന്നുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കത്തില്‍ പറയുന്നത്. 2019 ഏപ്രില്‍ മൂന്നിനു പട്‌നയില്‍ പാര്‍ട്ടി ആസ്ഥാനത്ത് അജ്ഞാതന്‍ ഒരു കവര്‍...

Read More

തിരഞ്ഞെടുപ്പിന് പണം വേണം, ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നതിലെന്താണ് തെറ്റ്?: നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ നിരോധിക്കുന്നത് കള്ളപ്പണത്തിലേക്കുള്ള വാതിൽ തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എല്ലാ രാഷ്ട്രീയ പാർട്ടികളും ബോണ്ട് വഴി പണം നേടണമെന്ന ആശയത്തിലാണ് പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗഡ്കരി. ‘‘തിരഞ്ഞെടുപ്പിന് പണം വേണം എന്നുള്ളത് ഒരു യാഥാർഥ്യമാണ്. എല്ലാ...

Read More

ഡൽഹി ജലബോർഡ് കള്ളപ്പണക്കേസ്: ഇ.ഡി. മുമ്പാകെ ഹാജരാകില്ലെന്ന് അരവിന്ദ് കേജ്രിവാൾ

ഡൽഹി ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് അയച്ച നോട്ടിസ് തള്ളി കേജ്രിവാൾ. ഇ.ഡിക്ക് മുന്നിൽ ഹാജരാകിലെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിനുപിന്നാലെയാണ് ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ...

Read More
Loading

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds