Category: Special

‘മുഹമ്മദ് ദീപക്കി’നെ കാണാനെത്തി ജോൺ ബ്രിട്ടാസ് എംപി; ‘മുഹമ്മദ് ദീപക്’ പോരാട്ടത്തിന്‍റെ പ്രത്യാശാനാളമെന്ന് പ്രതികരണം

കോട്ദ്വാർ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ബാബ’ എന്ന വസ്ത്രക്കടയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച ദീപക് കുമാറിനെ കാണാൻ സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് എംപി എത്തി. ബജ്‌റംഗ് ദൾ ആക്രമണത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ മുസ്ലീം കച്ചവടക്കാരനെ രക്ഷിച്ച ദീപക്കിന്‍റെ വീട്ടിലെത്തിയ ജോൺ ബ്രിട്ടാസ് ഐക്യദാർഢ്യം...

Read More

പിണറായി ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്, സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് പോയത്: ആനത്തലവട്ടം ആനന്ദന്‍റെ മകൻ

തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന്റെ ആരോപണത്തിന് മറുപടിയുമായി ആനത്തലവട്ടം ആനന്ദന്റെ മകൻ. പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു ചോദിച്ചു. അപ്പോൾ അടുത്ത നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു...

Read More

മൂന്ന് സഹോദരിമാരുടെ ആത്മഹത്യ: ജീവനൊടുക്കിയത് മൊബൈൽ വിറ്റതിൽ? കുട്ടികളുടെ അച്ഛന് 2 കോടി കടം! ഓൺലൈൻ ഗെയിം ടാസ്കെന്ന് ആവർത്തിച്ച് പിതാവും

കാൺപൂ‍ർ: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ മൂന്ന് സഹോദരിമാരുടെ ആത്മഹത്യയിലെ ദുരൂഹത നീക്കാൻ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രാജ്യത്തെ ഞെട്ടിച്ച മൂന്ന് സഹോദരിമാരുടെ ആത്മഹത്യക്ക് മറ്റു കാരണങ്ങളുണ്ടോയെന്നാണ് യുപി പോലീസ് പരിശോധിക്കുന്നത്. കുട്ടികളുടെ അച്ഛന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നുവെന്നും, അച്ഛൻ തങ്ങളുടെ മൊബൈൽ ഫോൺ വിറ്റതിൽ മൂന്ന് പേരും വലിയ വിഷമത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി....

Read More

ഒരു വർഷം, ഒരു ലക്ഷം യാത്രക്കാർക്ക് പിഴയിട്ട് മെട്രോ; ‘നല്ല ശീലം’ പഠിക്കാനെന്ന് മുന്നറിയിപ്പ്

മറ്റ് പൊതുഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് ‘അല്പം ഉയർന്ന’ നിലവാരത്തിലുള്ള യാത്ര വാഗ്ദാനം ചെയ്യുന്ന ഒന്നാണ് മെട്രോകൾ. സ്വാഭാവികമായും ‘മെട്രോ സംസ്കാരമെന്ന’ (Metro Culture) പദപ്രയോഗം തന്നെ ഇതുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിട്ടുണ്ട്. ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി മെട്രോ യാത്രക്കാർ ചില പൊതുമര്യാദകൾ പാലിക്കപ്പെടുന്നുവെന്ന ധാരണ ഇത് സൃഷ്ടിച്ചു....

Read More

‘ചൈനീസ് പട അടുത്തെത്തി, എന്തുചെയ്യണം; മന്ത്രി മിണ്ടിയില്ല’ – നരവനെയുടെ പുസ്തകം, വിവാദം

പാര്‍ലമെന്‍റിലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോടെ ജനല്‍ എം.എം.നരവനെയുടെ ഇനിയും പുറത്തിറങ്ങാത്ത പുസ്തകം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. അതീവ ഗുരുതരമായ ആരോപണങ്ങളാണ് പുസ്തകം ഉയര്‍ത്തുന്നത്. അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം തടയുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടേകാല്‍ മണിക്കൂര്‍ വൈകിയെന്നാണ് പുസ്തകത്തിലെ പ്രധാന ആരോപണം.  ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കൈലാഷ് റേഞ്ചിനരിക...

Read More

‘മദർ ഓഫ് ഓൾ ഡീൽ’ ഇന്ത്യയൊരുക്കിയ വാരിക്കുഴി; പാകിസ്താനും ബംഗ്ലാദേശും ഇനി അനുഭവിക്കും

ഇന്ത്യാ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പാകിസ്താനും ബംഗ്ലാദേശിനും തിരിച്ചടിയായേക്കും. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് നികുതിയില്ലാതെയോ കുറഞ്ഞ നികുതിയോടെയൊ യൂറോപ്യൻ വിപണിയിലേക്ക് പ്രവേശനം ലഭിക്കുന്നതോടെ പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും വ്യാപാര സാധ്യതകളാണ് തകിടം മറിയാൻ പോകുന്നത്. 18 വർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ചരിത്രപരമായ വ്യാപാര കരാറിൽ...

Read More

ഗുരുവായൂർ ക്ഷേത്രത്തില്‍ ഫെബ്രുവരി എട്ടിന് 219 വിവാഹങ്ങള്‍

വിവാഹ ബുക്കിംഗ് 250 കടക്കുമെന്നാണ് പ്രതീക്ഷ അതിനാല്‍തന്നെ അന്നേ ദിവസം ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങ് നടത്താനും ദേവസ്വം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. പുലർച്ചെ നാല് മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. ക്ഷേത്രംകിഴക്കേ നടയില്‍ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ...

Read More

ജാപ്പനീസ്-4 ലെവൽ ഭാഷ പഠിച്ചു ജപ്പാനിലേക്ക് വരൂ… അവിടെ അവസരങ്ങൾ നിറയെ എന്ന് പറയുന്നു നസീ മേലേത്തിൽ

തിരുവനന്തപുരം: ജാപ്പനീസ്-4 ലെവൽ ഭാഷ പഠിച്ചു ജപ്പാനിലേക്ക് വരൂ…അവിടെ അവസരങ്ങൾ നിറയെയാണ് എന്ന് പറയുന്നു 19 വർഷമായി ജപ്പാനിൽ ജീവിക്കുന്ന മലപ്പുറം മഞ്ചേരി ഒടോമ്പറ്റ സ്വദേശി നസീ മേലേത്തിൽ. ജപ്പാനിൽ ഐടി മാനേജ്മെന്റ് രംഗത്ത് ജോലി ചെയ്യുന്ന നസീ ലോകകേരള സഭയിൽ പങ്കെടുക്കാൻ എത്തിയതാണ്. ബ്ലൂ കോളർ ജോലികൾ ഉൾപ്പെടെ ചെയ്യാവുന്ന പുതിയ തരം വിസ 2018 ൽ ജപ്പാൻ  അനുവദിച്ചിട്ടുണ്ട്....

Read More

സാധാരണക്കാരനിൽ നിന്ന് റിയൽ എസ്റ്റേറ്റ് ഭീമനിലേക്ക്; അപ്രതീക്ഷിതമായി അവസാനിച്ച ഡോ. സിജെ റോയിയുടെ വിസ്മയകരമായ ബിസിനസ് യാത്ര

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് ഭീമനായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയി ജീവനൊടുക്കിയെന്ന അപ്രതീക്ഷിത വാര്‍ത്തയാണ് പുറത്തുവരുന്നത്. ബിസിനസ് ലോകത്ത് വിപ്ലവകരമായ വളര്‍ച്ചയായിരുന്നു സിജെ റോയിയുടേത്. പ്രസിദ്ധമായ നിരവധി ടെലിവിഷൻ ഷോകൾ സ്പോൺസര്‍ ചെയ്യുകയും, ശ്രദ്ധേയമായ നിരവധി സിനിമകൾ നിര്‍മിക്കുകയും ചെയ്ത സിജെ റോയ് കേരളത്തിലെ സകല മേഖലകളിലും തന്റേതായ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു. കായിക രംഗത്തും സിജെ...

Read More

35 വർഷത്തെ കരിയർ അവസാനിച്ചു, എയർ ഇന്ത്യ എയർ ഹോസ്റ്റസിന്‍റ വിടവാങ്ങൽ അനൗണ്‍സ്മെന്‍റ് വൈറൽ

35 വർഷത്തെ സേവനത്തിനു ശേഷം, എയർ ഇന്ത്യ എയർഹോസ്റ്റസ് നൂപൂർ പാർത്ഥ് ചിക്കാഗോ – ദില്ലി വിമാനത്തിൽ തന്‍റെ അവസാന വിമാന യാത്രാ അനൗൺസ്മെന്‍റ് നടത്തി. നൂപൂർ പാർത്ഥിന്‍റെ വിടവാങ്ങൽ ചടങ്ങ് കൂടിയായി ആ യാത്ര. നൂപൂർ പാർത്ഥിന്‍റെ മകൾ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എയർ ഇന്ത്യയുടെ ഐക്കണിക് നീല സാരി ധരിച്ച്, സഹപ്രവർത്തകരെയും യാത്രക്കാരെയും അഭിസംഭോധന ചെയ്തുകൊണ്ട് നൂപൂർ തന്‍റെ വിടവാങ്ങൽ...

Read More

‘തൊപ്പി സുന്നത്തേ ഉള്ളു, ഹെൽമറ്റ് ഫർളാ’; എംവിഡി ഉദ്യോഗസ്ഥന്‍റെ ഉപദേശം വൈറല്‍

ഒരു വര്‍ഷം അഞ്ച് ചലാന്‍ കിട്ടിയാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാകുമെന്ന മുന്നറിയിപ്പ് വന്നിട്ട് മണിക്കൂറുകളേ ആയിട്ടുള്ളു. എങ്കിലും ഗതാഗതനിയമം ലംഘിക്കുന്നതില്‍ രസംകണ്ടെത്തുന്ന വിദ്വാന്മാര്‍ അനേകമുണ്ട്. അത്തരത്തില്‍ ചിലര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്‍ നല്‍കിയ ഉപദേശം സോഷ്യല്‍ മീഡിയയെ അക്ഷരാര്‍ഥത്തില്‍ തീപിടിപ്പിച്ചു.  ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച രണ്ടുപേരെ സ്റ്റുഡന്‍റ് പൊലീസ്...

Read More

ഗുരുവായൂരമ്പലനടയിൽ ഇന്ന് കല്യാണമേളം, ഒറ്റ ദിവസത്തിൽ ശീട്ടാക്കിയത് 262 വിവാഹങ്ങൾ; പ്രദിക്ഷണം അനുവദിക്കില്ല

തൃശൂ‍ർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണമേളം. 262 വിവാഹങ്ങളാണ് ഇന്നലെ വൈകിട്ട് വരെ ശീട്ടാക്കിയത്. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം  ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കി. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ  ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചു. ക്ഷേത്രംകിഴക്കേ നടയിൽ ഒരു...

Read More
Loading