Category: Pravasi

നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ യുവാവ് അറസ്റ്റില്‍

റിയാദ്: നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റില്‍ ആയിരിക്കുന്നു. തന്റെ പക്കല്‍ വന്‍തുകയും മയക്കുമരുന്നുമുണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ വീഡിയോ ചിത്രീകരിച്ച്‌ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഉണ്ടായത്. ഇരുപത് വയസുകാരനായ യുവാവാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ ഖുറൈദിസ് പറഞ്ഞു. യുവാവ് ചിത്രീകരിച്ച വീഡിയോ ക്ലിപ്പ് സാമൂഹിക...

Read More

ഖത്തറില്‍ വൈദ്യുതി ജല ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ പ്രത്യേക പദ്ധതി

ഖത്തറില്‍ വൈദ്യുതി ജല ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ പ്രത്യേക പദ്ധതിയുമായി ഭരണകൂടം. രണ്ട് വര്‍ഷം നീളുന്ന പദ്ധതിയിലൂടെ മൊത്തം അഞ്ച് ശതമാനം ഉപഭോഗം കുറക്കുകയാണ് ലക്ഷ്യം. ഖത്തര്‍ വൈദ്യുതി ജല കോര്‍പ്പറേഷന്‍ കഹ്റാമയാണ് രണ്ട് വര്‍ഷം നീളുന്ന ദേശീയ ഊര്‍ജ്ജ കാര്യക്ഷമതാ ബോധവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നത്. വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും അനാവശ്യ ഉപയോഗം കുറച്ചുകൊണ്ടുവന്ന് മൊത്തം ഉപഭോഗം അഞ്ച് ശതമാനം വരെ...

Read More

ഖത്തറില്‍ 961 പേര്‍ക്ക് കൊവിഡ്; 549 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്നും ആയിരത്തിനടുത്ത് പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പുതുതായി 961 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ഖത്തറില്‍ ആകെ കൊവിഡ് മരണം 333 ആയി. പുതുതായി കൊവിഡ് സ്ഥിരീകരിച്ചതില്‍ 796 പേര്‍ സമ്ബര്‍ക്ക രോഗികളാണ്. 165 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. അതേസമയം, രാജ്യത്ത് ഇന്ന് പുതുതായി 549 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തി...

Read More

ശത്രുക്കളെ സഹായിച്ചെന്ന്; സൗദിയില്‍ മൂന്ന് സൈനികരെ വധശിക്ഷക്ക് വിധേയരാക്കി

റിയാദ്: രാജ്യദ്രോഹക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മൂന്ന് സൈനികരെ സൗദി വധശിക്ഷക്ക് വിധേയരാക്കി. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മുഹമ്മദ് ബിന്‍ അലി യഹ്യയ അഖാം, ശാഹിര്‍ ബിന്‍ ഈസാ ബിന്‍ ഖാസിം ഹഖവി, ഹമൂദ് ബിന്‍ ഇബ്രാഹീം ബിന്‍ അലി ഹാസിമി എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. രാജ്യ സുരക്ഷക്കും സൈനിക താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി ശത്രുക്കളെ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരായ കുറ്റാരോപണം. തുടര്‍ന്ന്...

Read More

അബുദാബിയില്‍ അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ

അബുദാബിയില്‍ പ്രാര്‍ഥനാ സമയങ്ങളിലും മറ്റും റോഡരികില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തു പോയാല്‍ 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് പൊലീസ്. ബസ്, ട്രക്ക് ഡ്രൈവര്‍മാര്‍ ഇതു പതിവാക്കിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഇത്തരം പ്രവണതകള്‍ അപകടസാധ്യത വര്‍ധിപ്പിക്കുകയും ഗതാഗതക്കുരുക്കിനു കാരണമാകുകയും ചെയ്യുമെന്നു പൊലീസ് അറിയിച്ചു.ആരാധാനാലയങ്ങളോടനുബന്ധിച്ചുള്ള പാര്‍ക്കിങ് മേഖലകളിലാണ് വാഹനം പാര്‍ക്ക്...

Read More

കോവിഡ് വ്യാപനം; ഒമാനിലെ ആശുപത്രികളിലെ എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനിലെ മുഴുവന്‍ ആശുപത്രികളിലെയും ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇത് സംബന്ധിച്ച്‌ രാജ്യത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്കും മന്ത്രാലയം നോട്ടീസ് നല്‍കി. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അഡ്മിറ്റ് ചെയ്യല്‍ ആവശ്യമായ...

Read More

ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായി

ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 42 കാരിയായ ഫിലിപ്പിനോ നിവാസിയായ ബീബി മനലോയ്ക്ക് അല്‍ വാബ് ഹെല്‍ത്ത് സെന്ററിലെ (കൊവിഡ് -19) വാക്‌സിന്‍ എടുത്തതോടെ രാജ്യത്ത് ഒരു മില്യണ്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ആനുപാതികമായി വാക്‌സിനേഷന്‍ നല്‍കുന്നവരുടെ...

Read More

സൗദിയില്‍ ബഖാല ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി

സൗദിയില്‍ ബഖാല ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തുന്ന റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നു. ശവ്വാല്‍ ഒന്നിന് മുമ്ബായി വാക്‌സിന്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ കൈകൊള്ളുന്നതിന്റെ ഭാഗമായാണ് വാക്‌സിന്‍...

Read More

ബാല്‍ക്കണിക്ക് മുകളിലെ നഗ്ന വീഡിയോ : ഫോട്ടോഷൂട്ടില്‍ നടപടി ; അറസ്റ്റിലായവരെ നാടുകടത്തും

ദുബായ് : യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച അശ്ലീല ഫോട്ടോഷൂട്ട് വീഡിയോയില്‍ ഉള്‍പ്പെട്ട എല്ലാവരെയും നാടുകടത്താന്‍ തീരുമാനം. ദുബായ് അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാനാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ സ്തീകളടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ ഒരു റഷ്യന്‍ പൗരനും ഉള്‍പ്പെടുന്നു. ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് പത്തിലേറെ സ്ത്രീകള്‍...

Read More

പി സി ആർ ടെസ്റ്റിനുള്ള അമിത നിരക്ക് ഇന്ത്യൻ എംബസി ഇടപെടണം

ദോഹ: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകൾ പി സി ആർ ടെസ്റ്റിന് ഈടാക്കുന്ന 400 റിയാൽ (8000) രൂപ പുനഃപരിശോദിക്കുവാനും വാക്‌സിനേഷൻ എടുത്തു വരുന്നവരും, ഇന്ത്യൻ എയർപോർട്ടുകളിൽ ടെസ്റ്റും നടത്തുമ്പോൾ വിദേശത്തു നിന്ന് വരുന്നവർക്ക് 72 മണിക്കൂർ മുന്നേ ഉള്ള PCR സെര്ടിഫിക്കറ്റ് വേണം എന്ന തീരുമാനം കേന്ദ്ര സർക്കാർ പിന് വലിക്കാൻ ആവശ്യപ്പെട്ടു ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോക്ടർ. ദീപക്...

Read More

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ഗള്‍ഫ് രാജ്യങ്ങള്‍; ഒമാനില്‍ ആരാധനാലയങ്ങള്‍ അടച്ചിടും, ഖത്തറില്‍ വീണ്ടും ലോക്ഡൗണിന് സാധ്യത

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധന. നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന പശ്ചാത്തലത്തില്‍ അധികൃതര്‍ കടുത്ത നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശവുമാണ് നല്‍കിയിരിക്കുന്നത്. ഒമാനിലും സൗദിയിലുമാണ് രോഗികളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്. മെയ് 31 വരെയുള്ള കാലയളവ് കൂടുതല്‍ നിര്‍ണായകമാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ...

Read More

ഹംസ രാജകുമാരന്‍വീട്ടു തടങ്കലില്‍; ഭരണം അട്ടിമറിക്കാന്‍ മുന്‍ കിരീടാവകാശി ഗൂഢാലോചന നടത്തിയെന്ന് ജോര്‍ദ്ദാന്‍

അമ്മാന്‍: ജോര്‍ദാന്‍ മുന്‍ കിരീടാവകാശി ഹംസ രാജകുമാരന്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്ന് ജോര്‍ദാന്‍ ഉപ പ്രധാനമന്ത്രി അയ്മാന്‍ സഫാദി. ജോര്‍ദാനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ശരിയായ സമയത്തെക്കുറിച്ച്‌ വിദേശ കക്ഷികളുമായുള്ള ആശയവിനിമയം നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉപപ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടുള്ള നടപടികളെക്കുറിച്ച്‌...

Read More
Loading

Trending Now

American News

Latest news

Recent Posts

Real Estate

Matrimonial

Hot Property

Classified