ഈ ദിവസങ്ങളിലെ പ്രസംഗങ്ങളിൽ നരേന്ദ്ര മോദി വളരെ പരിഭ്രാന്തനായി കാണപ്പെട്ടുവെന്നും സ്റ്റേജിൽ പോലും കരഞ്ഞേക്കാമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

കർണാടകയിലെ ബിജാപൂരിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ കാതലായ പ്രശ്‌നങ്ങൾ അവഗണിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി വിവിധ മാർഗങ്ങളിലൂടെ പൊതുജനശ്രദ്ധ തിരിച്ചുവിടുകയാണെന്നും രാഹുൽ ആരോപിച്ചു.