സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. 41.4°c ആണ് ഇന്നത്തെ റെക്കോർഡ് ചൂട്. ഇതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണ തരംഗം സ്ഥിരീകരിച്ചു. സാധാരണയെക്കാൾ  5.1°c കൂടുതലാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെയും  പാലക്കാട്‌ 41.2°c രേഖപെടുത്തിയിരുന്നു.( 4.9°c കൂടുതൽ ). അതോടൊപ്പം പുനലൂർ ( 38.5 സാധാരണയെക്കാൾ 3.7°c കൂടുതൽ), കണ്ണൂർ എയർപോർട്ട് ( 38.2) വെള്ളാനിക്കര ( 37.9), കോഴിക്കോട് ( 37.5), നെടുമ്പാശ്ശേരി (37) എന്നിങ്ങനെയാണ് ഇന്നത്തെ താപനില.

പാലക്കാട്  41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസറഗോഡ്  ജില്ലകളിൽ  ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 25 മുതൽ 29 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 25 മുതൽ 27 വരെ ഉഷ്‌ണതരംഗ സാധ്യത നിർദേശം നൽകിയിട്ടുണ്ട്.