Category: Latest News

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം 131 എംഎല്‍എമാര്‍ക്ക്‌

തിരുവനന്തപുരം> കേരളത്തില്‍നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് 30ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടവകാശം 131 എംഎല്‍എമാര്‍ക്ക്. 140 പേരില്‍ നാല് പേര് മരിക്കുകയും മൂന്ന് പേര്‍ രാജിവെക്കുകയും ചെയ്തു. രണ്ട് പേര്‍ക്ക് വോട്ടവകാശവുമില്ല. 34 ആദ്യവോട്ട് കിട്ടുന്നവര്‍ തെരഞ്ഞെടുക്കപ്പെടും. നിലവിലെ കക്ഷിനില അനുസരിച്ച്‌ എല്‍ഡിഎഫിന് രണ്ടുപേരെയും യുഡിഎഫിന് ഒരാളെയും വിജയിപ്പിക്കാം....

Read More

തൃശൂർ പൂരം പ്രൗഢിയോടെ നടത്തും; കൊവിഡ് നെഗറ്റീവ്, വാക്‌സിൻ സർട്ടിഫിക്കേറ്റുകൾ നിർബന്ധം; മാർഗനിർദേശങ്ങൾ ഇങ്ങനെ

തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ചടങ്ങുകളിൽ മാറ്റമില്ല. എന്നാൽ നിയന്ത്രണങ്ങൾ കർശനമാക്കും. തൃശൂർ പൂരത്തിനെത്തുന്നവർക്ക് മാസ്‌ക്ക് നിർബന്ധമാക്കും. 45 വയസിന് മുകളിൽ ഉള്ളവർ വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. പൂരപറമ്പിൽ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും.10 വയസ്സിൽ താഴെ ഉള്ള കുട്ടികളെ പൂരപറമ്പിൽ പ്രവേശിപ്പിക്കില്ല. ജില്ലാ...

Read More

മുഖ്യമന്ത്രിയും കുറ്റക്കാരനാണ്; രാജി വെക്കണം: വി മുരളീധരൻ

കെടി ജലീൽ രാജിവച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി ഈ കാര്യത്തിൽ ഇതുവരെ ഒരു അക്ഷരം പറഞ്ഞിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മുരളീധരൻ വ്യക്തമാക്കി. “സത്യപ്രതിജ്ഞാ ലംഘനം, അഴിമതി...

Read More

ബോട്ട് അപകടം; ഒന്‍പത് പേര്‍ ബോട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മരണം. മംഗലാപുരത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെ പുറംകടലിലാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്നത് എഴ് തമിഴ്‌നാട് സ്വദേശികളും ഏഴ് മറ്റ് സംസ്ഥാനക്കാരുമാണ്. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒന്‍പത് പേര്‍ ബോട്ടിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. ഞായറാഴ്ച രാത്രി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് ഇന്ന് പുലര്‍ച്ചെ രണ്ട്...

Read More

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ബസ് യാത്രക്കാര്‍ക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ബസ് യാത്രക്കാര്‍ക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടു പോകാന്‍ പാടില്ല. നിര്‍ദേശം ലംഘിക്കുന്ന ബസുകള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തല്‍ക്കാലം രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പ്രവൃത്തി ദിവസമായതിനാലും കൂടുതല്‍...

Read More

റമദാൻ വ്രതാരംഭത്തിന് തുടക്കം; വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. രാവും പകലും പ്രാർത്ഥനാ നിർഭരമാകുന്ന പുണ്യദിനങ്ങൾ… പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമർപ്പിക്കുന്ന രാപ്പകലുകൾ… കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആരാധനകളിൽ മുഴുകണമെന്നാണ് മതപണ്ഡിതർ നൽകുന്ന നിർദേശം. മാസ്‌കും സാമൂഹ്യ അകലവും ഉറപ്പ് വരുത്തി പള്ളികളിൽ എത്തിച്ചേരാനാണ് വിശ്വാസികളോട് നിർദേശിച്ചിരിക്കുന്നത്. വിശ്വാസികൾക്ക് ആഹ്ലാദമായി...

Read More

സംസ്ഥാനത്തെ കൊവിഡ് വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; രണ്ട് ലക്ഷം ഡോസ് കോവാക്‌സിൻ ഇന്നെത്തും

സംസ്ഥാനത്തെ കൊവിഡ് വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി രണ്ട് ലക്ഷം ഡോസ് കോവാക്‌സിൻ ഇന്നെത്തും. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് ഇന്ന് സംസ്ഥാനത്തെത്തിക്കുക. മൂന്ന് മേഖലകളിലായാണ് മരുന്നുകൾ എത്തിക്കുന്നത്. തിരുവനന്തപുരം മേഖലകളിൽ 68,000 ഡോസും എറണാകുളം മേഖലയിൽ 78,000 ഡോസും കോഴിക്കോട് മേഖലയിൽ 54,000 ഡോസ് വാക്‌സിനും വിതരണം ചെയ്യും. വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നതിനായി 50 ലക്ഷം ഡോസ് കൊവിഡ്...

Read More

ലോകായുക്ത ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബന്ധു നിയമനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്ത ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതം കാട്ടിയ ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നായിരുന്നു ലോകായുക്ത ഉത്തരവ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഉത്തരവിറക്കിയതെന്നും, ന്യൂന പക്ഷ വികസന കോർപ്പറേഷനെ സംബന്ധിച്ച കാര്യങ്ങളിൽ ലോകായുക്തയ്ക്ക് ഇടപെടാൻ...

Read More

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു....

Read More

സംസ്ഥാനത്ത് ഇന്ന് 2.38 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. 49,19,234 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 1,52,316 ഡോസ് കൊവാക്സിനുമാണ് നല്‍കിയത്. അതില്‍ 45,48,054 പേര്‍ക്ക് ആദ്യഡോസ് വാക്സിനും 5,23,496 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. വളരെ കുറഞ്ഞ ദിവസം കൊണ്ട് ഇത്രയേറെ പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിച്ചത് വളരെ അഭിമാനകരമാണ്. കൊവിഡ് വാക്സിന്‍...

Read More

കെഎം ഷാജിയുടെ വീട്ടിൽ റെയ്ഡ്; 50 ലക്ഷം രൂപ കണ്ടെത്തി

മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെത്തി. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃത പണം കണ്ടെത്തിയതോടെ ഷാജിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. പണത്തിന് കൃത്യമായ സോഴ്സ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ ഷാജിയെ അറസ്റ്റ് ചെയ്യും. പുലർച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ...

Read More

മാസപ്പിറവി കണ്ടു; നാളെ റമദാൻ വ്രതാരംഭം

കേരളത്തിൽ റമദാൻ വ്രതങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇന്ന് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്ന് ആയിരിക്കും. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി...

Read More
Loading

Trending Now

American News

Latest news

Recent Posts

Real Estate

Matrimonial

Hot Property

Classified