Category: Cinema

അഞ്ച് ഭാഷകളില്‍ പുഴു പ്രദര്‍ശനം ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്‍ത പുഴു പ്രദര്‍ശനം ആരംഭിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയ ചിത്രം സോണി ലിവിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിച്ചു. 1 മണിക്കൂര്‍ 55 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സോണി ലിവില്‍ ചിത്രം കാണാനാവും. ക്രൈം ത്രില്ലര്‍...

Read More

‘കെജിഎഫ് 2’ ബോക്സ് ഓഫീസ് കളക്ഷനിൽ രാജമൗലിയുടെ ആർആർആറിനെ മറികടന്നു

തെന്നിന്ത്യൻ നടൻ യാഷ് നായകനായ കെജിഎഫ് ചാപ്റ്റർ 2ന്റെ ജൈത്രയാത്ര തുടരുന്നു. ഏപ്രിൽ 14നാണ് സിനിമ റിലീസ് ചെയ്തത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ആർഅർആറിന്റെ ബോക്സ് ഓഫീസ് വരുമാനമായ 1127.65 കോടി രൂപ മറികടന്നു. കെജിഎഫ് 2 നാലാം ആഴ്ചയിലേക്ക് കടന്നതോടെ ആകെ കളക്ഷൻ 1169.71 കോടി രൂപ നേടി. യാഷ് അഭിനയിച്ച ചിത്രം റിപ്പോർട്ടുകൾ പ്രകാരം ബോക്സ് ഓഫീസിൽ രാജമൗലി ചിത്രത്തിനെ പിന്തള്ളി എക്കാലത്തെയും ഏറ്റവും...

Read More

മായാ മൗഷ്മി അഭിനയം നിർത്താൻ കാരണം എന്ത് ? തുറന്ന് പറഞ്ഞ് താരം

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്ത് വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം നിർത്തേണ്ടി വന്നു നടി മായാ മൗഷ്മിക്ക്. 2013 ലാണ് മായാ മൗഷ്മി അഭിനയം നിർത്തുന്നത്. അതിന് കാരണം തന്റെ കണ്ണുകൾക്ക് വന്ന അണുബാധയാണെന്ന് താരം പറയുന്നു. ‘ ഇന്ന് കൊവിഡ് വന്നാൽ തൊടാൻ പാടില്ല എന്നൊക്കെ അറിയാം. പക്ഷേ...

Read More

വ്യത്യസ്തമായി പൂജയും ടൈറ്റിൽ പ്രകാശനവും നടത്തി ‘സൈബീരിയൻ കോളനി’

രതീഷ് കൃഷ്ണൻ, ശരത്ത് അപ്പാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രെയിം മേകേഴ്സ് എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് നവാഗതരായ ജിനു ജെയിംസ്, മാത്സൺ ബേബി എന്നിവർ ചേർന്ന് തിരക്കഥാരചനയും സംവിധാനവും നിർവഹിക്കുന്ന ‘സൈബീരിയൻ കോളനി’ എന്ന ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ പ്രകാശനവും വ്യത്യസ്തമായ ശൈലികൊണ്ടും മികച്ച ഉദ്ദേശശുദ്ധികൊണ്ടും സാധാരണ സിനിമലോഞ്ചിംഗ് പരിപാടികളിൽ നിന്ന് വേറിട്ട ശ്രദ്ധ...

Read More

‘എന്റെ ജീവിതത്തിലെ സ്ത്രീകൾ, അവർ തിളങ്ങുന്നതിൽ അഭിമാനമുണ്ട്’: ചിത്രങ്ങൾ പങ്കുവെച്ച് ജയറാം

മലയാളത്തിലെ എക്കാലത്തേയും പ്രിയ നായികമാരിലൊരാളായ പാർവ്വതിയുടെ റാംപ് വാക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയിലാണ് പാർവ്വതി തിളങ്ങിയത്. കേരള ഗെയിംസിനോട് അനുബന്ധിച്ച് വിവേഴ്‌സ് വില്ലേജിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാർവ്വതിയ്‌ക്കൊപ്പം മകൾ മാളവികയും ഷോയുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ പാർവ്വതിയും മകളും റാംപിൽ തിളങ്ങിയതിന്ഞറെ സന്തോഷം...

Read More

മമ്മൂട്ടി – ഫഹദ് – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട്: നിര്‍മ്മാണം മമ്മൂട്ടി

‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്ബനിയുടെ മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. സിനിമയില്‍ സുപ്രധാന വേഷത്തില്‍ ഫഹദ് ഫാസിലും എത്തുമെന്നാണ് വിവരം. ‘ ആമേന്‍’ എന്ന...

Read More

സിനിമയില്‍ ഒരു നല്ല നടന്‍ ആകണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളതെന്ന് മമ്മൂട്ടി

സിനിമയില്‍ ഒരു നല്ല നടന്‍ ആകണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളതെന്ന് മമ്മൂട്ടി. എല്ലാക്കാലത്തും നായകനായോ സൂപ്പര്‍സ്റ്റാര്‍ ആയോ നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി പറയുന്നു. നല്ലൊരു നടന്‍ ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. അത് മാത്രമാണ് എന്‍റെ പ്രതിച്ഛായ. നായകന്‍, സൂപ്പര്‍സ്റ്റാര്‍ എന്നതൊക്കെ ഓരോ കാലഘട്ടത്തില്‍ മാറിമറിഞ്ഞ് വന്നുപോകുന്നതാണ്. പക്ഷേ നടന്‍ എന്നും നടന്‍...

Read More

ബോക്സ് ഓഫീസില്‍ ഹിറ്റായി ‘ബീസ്റ്റ്’: 250 കോടി ക്ലബ്ബില്‍

വിജയ്‍യെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കിയ ചിത്രമായിരുന്നു ‘ബീസ്റ്റ്’. കഴിഞ്ഞ മാസം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികള്‍ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളില്‍ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ...

Read More

‘സേതുരാമയ്യരായി മമ്മൂട്ടി ജീവിക്കുകയായിരുന്നു, അവര്‍ ജനിച്ചത് ജയിക്കാനായി’; പ്രേക്ഷകരോട് നന്ദിപറഞ്ഞ് കെ.മധു

മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ് സിബിഐ 5. സേതുരാമയ്യരായുള്ള മമ്മൂട്ടിയുടെ അഞ്ചാം അവതാരപ്പിറവിയെ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. സിബിഐ 5 ദി ബ്രെയിനിന്റെ വിജയത്തില്‍ നന്ദിയര്‍പ്പിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ കെ.മധു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രേക്ഷകര്‍ക്കായി കെ.മധു തന്റെ നന്ദിവാചകം കുറിച്ചത്. കെ.മധുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: അഞ്ചാംവരവിലെ...

Read More

ന്യൂഡായി അഭിനയിക്കേണ്ട രം​ഗം ഉണ്ടായിരുന്നു, ആ ചിത്രം വേണ്ടെന്ന് വച്ചു: ഷംന കാസിം പറയുന്നു

നര്‍ത്തകിയായും നടിയായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ഷംന കാസിം. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന കമല്‍ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ 16 വര്‍ഷക്കാലമായി മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ഷംന തിളങ്ങി. തെലുങ്കിലും തമിഴിലുമെല്ലാം ഇപ്പോള്‍ താരം സജീവമാണ്. ഇപ്പോളിതാ, ഒരു സിനിമയില്‍ തന്നെ കാസ്റ്റിങിന് വിളിച്ചതും അത് നിരസിക്കാന്‍ ഉണ്ടായ കാരണവും...

Read More

നവ്യ നായരുടെ ഒരുത്തീ ഒടിടിയിലെത്തുന്നു; ഉടന്‍ മനോരമ മാക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും

നവ്യ നായര്‍ ചിത്രം ഒരുത്തീ ഉടന്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തും. മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. മെയ് 13 മുതല്‍ ചിത്രം മനോരമ മാക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ അഭിനയിച്ച ചിത്രമെന്ന പ്രത്യേകത ഒരുത്തീക്കുണ്ട്. തീയേറ്ററുകളില്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രമാണ് ഒരുത്തീ. ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് ഒരുത്തീ....

Read More

ആ കാര്യങ്ങള്‍ ചെയ്യുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു, സിനിമയ്ക്ക് വേണ്ടി അതും ചെയ്യേണ്ടി വന്നു: ടൊവിനോ

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രമാണ് തല്ലുമാല. ഖാലിദിന്റെ ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് വന്‍ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. അതിനാല്‍ തന്നെ മികച്ചൊരു സിനിമയാക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹ്‌സിന്‍ പരാരിയും...

Read More
Loading

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds