തിരുവനന്തപുരം: മലയാളികളെ വളരെയധികം ചിരിപ്പിച്ച കുഞ്ഞിരാമായണം സിനിമയുടെ എഡിറ്ററും ചലച്ചിത്ര സംവിധായകനുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു. വിവാഹിതനായ വിവരം അപ്പു തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

 ഞങ്ങൾ പരസ്പരം കണ്ടുമുട്ടി. സംസാരിച്ചു, പിന്നീട് ഒരുമിച്ചു നടന്നു. വീണ്ടും കണ്ടുമുട്ടി, വീണ്ടും ഒരുമിച്ചു നടന്നു. ഒരു ദിവസം ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. കൂടുതൽ സംസാരിക്കാനും, കൂടുതൽ ഒരുമിച്ച് നടക്കാനുമായി അങ്ങനെ ഞങ്ങൾ വിവാഹിതരായിരിക്കുന്നു.”- അപ്പു ഭട്ടതിരി കുറിച്ചു.

എഡിറ്റർ എന്ന നിലയിലാണ് ചലച്ചിത്ര ലോകത്തേക്ക് അപ്പു രംഗപ്രവേശനം നടത്തിയത്. കുഞ്ഞിരാമായണം, വീരം, ഒറ്റമുറി വെളിച്ചം, ഡാകിനി, തീവണ്ടി തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു അപ്പു. വീരം, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളുടെ എഡിറ്റിംഗിൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അപ്പുവിനെ തേടിയെത്തി. കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിങ്ങിയ നിഴൽ എന്ന ചിത്രമാണ് അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്തത്.