ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. മണിപ്പൂരിലെ സെറോ മേഖലയില്‍ ഇന്നലെ രാത്രി സൈന്യവും കലാപകാരികളും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.  രണ്ട് അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റു. ‘ഒരു ബിഎസ്എഫ് ജവാന് മാരകമായ പരിക്കും രണ്ട് അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു’  ഇന്ത്യന്‍ ആര്‍മിയുടെ സ്പിയര്‍ കോര്‍പ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

പരിക്കേറ്റ അസം റൈഫിള്‍സ് ഉദ്യോഗസ്ഥരെ വ്യോമസേന മന്ത്രിപുഖ്രിയിലേക്ക് മാറ്റിയതായി സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് മെയ് 3 ന് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച റാലിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് മണിപ്പൂര്‍ സംഘര്‍ത്തിലേക്ക് വഴിവെച്ചത്