Category: Sports

ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്ന ആദ്യ ബൗളർ; അപൂർവ നേട്ടവുമായി മുഹമ്മദ് സിറാജ്

ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്ന ആദ്യ ബൗളർ എന്ന നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ മുഹമ്മദ് സിറാജ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കുന്ന മത്സരത്തിനിടെയാണ് സിറാജ് അപൂർവ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ എറിഞ്ഞ ആദ്യ രണ്ട് ഓവറുകളാണ് സിറാജ് മെയ്ഡൻ ആക്കിയത്. അവിശ്വസനീയ ബൗളിംഗ് പ്രകടനമാണ് ബാംഗ്ലൂരിനു വേണ്ടി സിറാജ് നടത്തിയത്. ആദ്യ രണ്ട് ഓവറുകൾ...

Read More

ധവാന്റെ സെഞ്ചുറി പാഴായി; പഞ്ചാബിന് തുടർച്ചയായ മൂന്നാം ജയം

ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് അനായാസ ജയം. 5 വിക്കറ്റിനാണ് പഞ്ചാബ് ടേബിൾ ടോപ്പർമാരെ കീഴ്പ്പെടുത്തി സീസണിലെ തുടർച്ചയായ മൂന്നാം ജയം കുറിച്ചത്. 165 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 19 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 53 റൺസെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വെൽ (32), ക്രിസ് ഗെയിൽ (29) എന്നിവരും പഞ്ചാബിനായി തിളങ്ങി....

Read More

വീണ്ടും ധവാന്റെ വെടിക്കെട്ട്, മികച്ച സ്‌കോറുമായി ഡല്‍ഹി

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശിഖര്‍ ധവാന്റെ വെടിക്കെട്ട് കണ്ട മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച സ്‌കോറുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. 61 പന്തില്‍ 106 റണ്‍സ് എടുത്ത ശിഖര്‍ ധവാന്റെ സെഞ്ചുറി മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 5 വിക്കറ്റ് നഷ്ട്ടത്തില്‍ 164 റണ്‍സാണ് എടുത്തത്. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതെ സമയം ഡല്‍ഹി നിരയില്‍ ശിഖര്‍...

Read More

ടീമിന് വേണ്ടി ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ തയ്യാര്‍: ജോസ് ബട്ലര്‍

ടീമിന് വേണ്ടി ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലര്‍. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ജോസ് ബട്ലര്‍. മത്സരത്തില്‍ പുറത്താവാതെ 48 പന്തില്‍ 70 റണ്‍സ് എടുത്ത ജോസ് ബട്ലറുടെ മികച്ച ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ രജസ്ഥാന്‍ റോയല്‍സ് 7 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു....

Read More

ജീവന്‍ മരണ പോരാട്ടം, തുടക്കം പതറി ചെന്നൈ

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തുടക്കം പതറി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്യുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് പത്ത് ഓവര്‍ പിന്നിടുമ്പോള്‍ നേടാന്‍ സാധിച്ചത് വെറും 56 റണ്‍സ്, നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടമായി. സാം കറാന്‍ ( 25 പന്തില്‍ 22), ഫാഫ് ഡു പ്ലെസിസ് (ഒന്‍പത് പന്തില്‍ പത്ത്), ഷെയ്‌ന്‍ വാട്‌സണ്‍ ( മൂന്ന് പന്തില്‍ എട്ട്), അമ്ബാട്ടി റായിഡു (19 പന്തില്‍ 13) എന്നിവരുടെ...

Read More

മുഹമ്മദ് സലാ ലിവര്‍പൂളിന്റെ 100 ഗോള്‍ ക്ലബില്‍ പ്രവേശിച്ചു

കഴിഞ്ഞ വാരാന്ത്യത്തില്‍ എവര്‍ട്ടനെതിരായ മത്സരത്തില്‍ നേടിയ ഗോളിന് ശേഷം ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സലാ ലിവര്‍പൂളിന്റെ 100 ഗോള്‍ ക്ലബില്‍ പ്രവേശിച്ചു. ഗുഡ്‌സണ്‍ പാര്‍ക്കില്‍ റെഡ്സ് 2-2 സമനിലയില്‍ പിരിഞ്ഞതിനാല്‍ ശനിയാഴ്ച മെര്‍സീസൈഡ് ഡെര്‍ബിയില്‍ ലിവര്‍പൂളിനായി സലാ തന്റെ നൂറാമത്തെ ഗോള്‍ നേടി. വലതുവശത്ത് കളിക്കുന്ന 28 കാരനായ സലാ ഇറ്റലിയിലെ റോമയില്‍ നിന്ന് 2017 ല്‍ ലിവര്‍പൂള്‍ കളിക്കാരനായി....

Read More

ഡബിൾ സൂപ്പർ ഓവർ: മുംബൈയുടെ അശ്വമേധത്തിന് കടിഞ്ഞാൺ; ആവേശപ്പോരിൽ പഞ്ചാബിനു ജയം

മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ആവേശജയം. ഇരട്ട സൂപ്പർ ഓവറുകൾ കണ്ട മത്സരത്തിലാണ് പഞ്ചാബ് മുംബൈയെ വീഴ്ത്തിയത്. 77 റൺസെടുത്ത ലോകേഷ് രാഹുൽ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. മിന്നൽ തുടക്കമാണ് പഞ്ചാബിനു ലഭിച്ചത്. ട്രെൻ്റ് ബോൾട്ടിനെ കടന്നാക്രമിച്ച ലോകേഷ് രാഹുൽ അഗർവാളിനൊപ്പം ചേർന്ന് പഞ്ചാബിൻ്റെ ചേസിന് പോസിറ്റീവ് തുടക്കമിട്ടു. 33 റൺസാണ്...

Read More

ദോഹ: ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫൈനൽ മൽസരങ്ങള്‍ ഡിസംബർ 19ന് ഖത്തറില്‍ നടക്കും. എന്നാല്‍ ഖത്തറിലെ ഏതു സ്റ്റേഡിയമാണ് ഫൈനൽ വേദിയാവുകയെന്ന് ഇനിയും വ്യക്തമായിട്ടില്ല.കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ നോക്കൗട്ട് മൽസരങ്ങൾക്കും ഖത്തർ വേദിയായിരുന്നു. പശ്ചിമ സോൺ മത്സരങ്ങൾ സെപ്തംബർ 14 മുതൽ ഒക്ടോബര്‍ 3 വരെ ദോഹയിലാണ് നടന്നത്. കിഴക്കൻ സോൺ മൽസരങ്ങൾക്ക് നവംബർ 18ന് ഖത്തറിൽ തുടക്കമാവും. ചൈന, ഓസ്ട്രേലിയ, ജപ്പാൻ,...

Read More

ബുന്ദേസ്ലീഗ: ബയേണിനും ഡോട്ട്മുണ്ടിനും ജയം; ഇരട്ട ഗോളുകള്‍ നേടി ലെവന്‍ഡോവ്‌സ്‌കിയും മുള്ളറും

ബയേണ്‍: ജര്‍മ്മന്‍ ലീഗ് പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിച്ചിന് തകര്‍പ്പന്‍ ജയം. മറ്റ്മത്സരങ്ങളില്‍ ബൊറോസിയ ഡോട്ട്മുണ്ടും ലെവര്‍കുസെനും ലീപ്‌സെഗും സ്റ്റുട്ടഗാട്ടും മുന്നേറി. നാലാം മത്സരത്തില്‍ വെര്‍ഡര്‍ ഫ്രീബര്‍ഗുമായി സമനിലയില്‍ പിരിഞ്ഞു. ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിനായി സൂപ്പര്‍ താരങ്ങളായ ലെവന്‍ഡോവ്‌സ്‌കിയും മുള്ളറും നേടിയ ഇരട്ട ഗോളുകളാണ് ആവേശജയം നല്‍കിയത്. അര്‍മീനിയക്കെതിരെയാണ് ബയേണ്‍...

Read More

സൺറൈസേഴ്സിന് ഫെർഗൂസന്റെ ലോക്ക്; സൂപ്പർ ഓവർ കടന്ന് കൊൽക്കത്ത

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആവേശജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് കൊൽക്കത്ത സൺറൈസേഴ്സിനെ കെട്ടുകെട്ടിച്ചത്. സൂപ്പർ ഓവറിലെ രണ്ട് വിക്കറ്റുകൾ അടക്കം ആകെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കിവീസ് പേസർ ലോക്കി ഫെർഗൂസനാണ് കൊൽക്കത്തയുടെ വിജയശില്പി. ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ച സൺറൈസേഴ്സിനെ ഡേവിഡ് വാർണറുടെ ഇന്നിംഗ്സാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 47 റൺസെടുത്ത് വാർണർ...

Read More

“വാന്‍ ബിസാക ഇനിയും ഗോളുകള്‍ നേടണം” – ബ്രൂണൊ ഫെര്‍ണാണ്ടസ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റൈറ്റ് ബാക്കായ വാന്‍ ബിസാകയ്ക്ക് ഇന്നലെ തന്റെ കരിയറിലെ അപൂര്‍വ്വ രാത്രി ആയിരുന്നു. തന്റെ സീനിയര്‍ കരിയറിലെ ആദ്യ ഗോളാണ് ഇന്നലെ ന്യൂകാസിലിനെതിരെ വാന്‍ ബിസാക നേടിയത്. സീനിയര്‍ കരിയറില്‍ ക്രിസ്റ്റല്‍ പാലസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വേണ്ടി 98 മത്സരങ്ങള്‍ വാന്‍ ബിസാക കളിച്ചിട്ടുണ്ട്. ഇതില്‍ ആദ്യ 97 മത്സരങ്ങളിലും ഒരു ഗോള്‍ പിറന്നിരുന്നില്ല. ബിസാകയുടെ ആദ്യ ഗോളില്‍...

Read More

കൊറോണ ചട്ടങ്ങളെല്ലാം പാലിച്ചാണ് വന്നത്; ഇനിയും പാലിക്കുക തന്നെ ചെയ്യും; ഇറ്റാലിയൻ കായിക മന്ത്രിക്ക് മറപടിയുമായി റൊണാൾഡോ

ടൂറിൻ: കൊറോണ ചട്ടം ലംഘിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയ ഇറ്റാലിയൻ കായിക മന്ത്രിക്ക് മറുപടിയുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചട്ടങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും തുടർന്നും പാലിക്കുക തന്നെ ചെയ്യുമെന്നും ക്രിസ്റ്റ്യാനോ റെണാൾഡോ വ്യക്തമാക്കി. താൻ ചെയ്തതെല്ലാം അംഗീകാരത്തോടെയാണെന്നും റൊണാൾഡോ പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ ടൂറിനിലെ...

Read More
Loading

Trending Now

American News

Latest news

Recent Posts

Real Estate

Matrimonial

Hot Property

Classified