അർദ്ധസൈനിക വിഭാഗത്തിൽ പ്രവർത്തിക്കുന്ന ചില സ്ത്രീകൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ (സിആർപിഎഫ്) ഡിഐജി റാങ്കിലുള്ള മുൻ ചീഫ് സ്‌പോർട്‌സ് ഓഫീസറെ പിരിച്ചുവിടാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ്റെ (യുപിഎസ്‌സി) ശുപാർശ അംഗീകരിച്ചതിനെത്തുടർന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഖജൻ സിങ്ങിനെതിരെ പിരിച്ചുവിടൽ നോട്ടീസ് നൽകിയതായി അവർ പറഞ്ഞു. 

15 ദിവസത്തിനകം കുറ്റാരോപിതനായ ഉദ്യോഗസ്ഥനിൽ നിന്ന് ലഭിക്കുന്ന മറുപടി പരിഗണിച്ച ശേഷം അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിഷയത്തിൽ പിടിഐയുടെ ചോദ്യത്തോട് ഖജൻ സിംഗ് പ്രതികരിച്ചില്ല