Author: George Kakkanatt

പുടിൻ സന്ദർശനത്തിനിടെ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിൽ സന്ദർശനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് മോദി സർക്കാർ നിർദ്ദേശങ്ങൾ നൽകുന്നു എന്നാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് പാർലമെന്റ് വളപ്പിൽ വെച്ച് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിച്ചത്. “വിദേശ നേതാക്കൾ രാജ്യത്തെത്തുമ്പോൾ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുക എന്നത് ഒരു പാരമ്പര്യമാണ്. അടൽ ബിഹാരി വാജ്‌പേയിയുടെയും മൻമോഹൻ സിങ്ങിന്റെയും ഭരണകാലത്ത് ഇത് പതിവായി നടന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ കീഴ്വഴക്കം തെറ്റിച്ചിരിക്കുകയാണ്. വിദേശ നേതാക്കൾ വരുമ്പോൾ മാത്രമല്ല, ഞാൻ വിദേശത്ത് പോകുമ്പോഴും പ്രതിപക്ഷ നേതാവിനെ കാണരുത് എന്ന് സർക്കാർ അവരോട് പറയുന്നു,” രാഹുൽ പറഞ്ഞു പ്രതിപക്ഷ നേതാവും ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ടെന്നും, മറ്റൊരു കാഴ്ചപ്പാട് നൽകാൻ പ്രതിപക്ഷത്തിന് കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ ഈ നടപടി അവരുടെ ‘അരക്ഷിതാവസ്ഥ’ (Insecurity) കാരണമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്രയും രാഹുലിൻ്റെ ആരോപണത്തെ പിന്തുണച്ച് രംഗത്തെത്തി. പ്രോട്ടോക്കോൾ ലംഘിച്ച് മുന്നോട്ട് പോവുന്നത് ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുമെന്നും സർക്കാർ ഭയത്തിലാണെന്നും പ്രിയങ്ക പ്രതികരിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണം കേന്ദ്ര സർക്കാർ വൃത്തങ്ങൾ തള്ളിക്കളഞ്ഞു. വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് മാത്രമാണ് സൗകര്യമൊരുക്കുന്നതെന്നും, സർക്കാർ ചട്ടക്കൂടിന് പുറത്തുള്ള കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നത് വിദേശ പ്രതിനിധി സംഘത്തിന്റെ സ്വന്തം തീരുമാനമാണെന്നും (Discretion of the visiting delegation) സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായ ശേഷം നിരവധി വിദേശ നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ...

Read More

സിപിഎം എംപിമാർക്ക് പിഎം ശ്രീയിൽ എന്ത് റോളാണെന്ന് ഞങ്ങൾക്കറിയില്ല: ഡി. രാജ

പിഎം ശ്രീയിൽ സിപിഎം എംപിമാർക്ക് എന്ത് റോളാണെന്ന് തങ്ങൾക്കറിയില്ലെന്ന്   സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. പിഎംശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പരാമർശത്തിൽ വിശദീകരണം നൽകേണ്ടത് സിപിഎം നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.    പുതിയ വിദ്യാഭ്യാസ നയത്തിന് സിപിഐ എതിരാണ്. വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുകയാണെന്നും ഡി. രാജ പ്രതികരിച്ചു. മന്ത്രി പറഞ്ഞത് ശരിയോ തെറ്റോ എന്നതിൽ വ്യക്തതയില്ല.  സിപിഎം വ്യക്തത വരുത്തിയശേഷം പ്രതികരിക്കാമെന്നും രാജ പറഞ്ഞു. ...

Read More

നിലവിലെ ടോൾ പിരിവ് സമ്പ്രദായം ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി ഇല്ലാതാകും: നിതിൻ ഗഡ്കരി

നിലവിലെ ടോൾ പിരിവ് സമ്പ്രദായം ഒരു വർഷത്തിനുള്ളിൽ പൂർണമായും അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഈ സംവിധാനത്തിന് പകരമായി ഒരു ഇലക്ട്രോണിക് സംവിധാനം നിലവിൽ വരും. ഇത് ഹൈവേ ഉപയോക്താക്കൾക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരി ലോക്‌സഭയിൽ ചോദ്യോത്തര വേളയിലാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ പുതിയ സംവിധാനം നിലവിൽ പത്തിടങ്ങളിൽ പരീക്ഷിച്ചു കഴിഞ്ഞെന്നും ഒരു വർഷത്തിനുള്ളിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. “ഈ ടോൾ സംവിധാനം അവസാനിക്കും. ടോളിന്‍റെ പേരിൽ നിങ്ങളെ തടയാൻ ആരുമുണ്ടാകില്ല. ഒരു വർഷത്തിനുള്ളിൽ ഇലക്ട്രോണിക് ടോൾ പിരിവ് രാജ്യത്തുടനീളം നടപ്പിലാക്കും” അദ്ദേഹം...

Read More

റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിച്ച് പ്രധാനമന്ത്രി

23-ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി. 2021-ന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.  റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ...

Read More

‘കിഴക്കൻ ജെറുസലേം ഉൾപ്പെടെ കൈവശപ്പെടുത്തിയ പാലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ പിന്മാറണം’: പ്രമേയം പാസാക്കി യുഎൻ

1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുന്ന പാലസ്തീൻ പ്രദേശങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കി.  ‘പാലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം’ എന്ന തലക്കെട്ടിലുള്ള പ്രമേയത്തിന് വൻ പിന്തുണ ലഭിച്ചു. 151 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ 11 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു, 11 രാജ്യങ്ങൾ വിട്ടുനിന്നു.  1967 ന് ശേഷം ജറുസലേം ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ അതിർത്തികളിൽ വന്ന മാറ്റങ്ങൾ അംഗീകരിക്കരുതെന്നും നിയമവിരുദ്ധ കുടിയേറ്റങ്ങൾക്ക് സഹായമോ പിന്തുണയോ നൽകരുതെന്നും യുഎൻ പ്രമേയം ആവശ്യപ്പെടുന്നു.  അന്താരാഷ്ട്ര നിയമം ലംഘിച്ചുകൊണ്ട് പലസ്തീൻ പൗരന്മാർക്കെതിരെ, പ്രത്യേകിച്ച് കുട്ടികൾക്കെതിരെ, ഏതെങ്കിലും രൂപത്തിൽ ബലപ്രയോഗം നടത്തുന്നതിനെ പ്രമേയം  അപലപിച്ചു, കൂടാതെ മിഡിൽ ഈസ്റ്റ് മേഖലയിലുടനീളമുള്ള എല്ലാ സിവിലിയന്മാരുടെയും സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവയുടെ പ്രാധാന്യത്തെയും പ്രമേയം  ഊന്നിപ്പറഞ്ഞു. ഖത്തർ, പാലസ്തീൻ, സെനഗൽ, ജോർദാൻ, ജിബൂട്ടി, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയം...

Read More