Category: World

റഷ്യ-ഉക്രൈൻ ചർച്ചകൾക്ക് വേദിയാകാൻ വത്തിക്കാൻ തയ്യാറെന്ന് ആവർത്തിച്ച് പാപ്പാ

ചർച്ചകൾക്കായി റഷ്യയുടെയും ഉക്രൈയിനിൻറെയും പ്രതിനിധികളെ സ്വീകരിക്കാൻ വത്തിക്കാൻ സന്നദ്ധമാണെന്ന് ലിയൊ പതിനാലാമൻ പാപ്പാ. യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന ഉക്രൈയിനിൻറെ പ്രസിഡൻറ് വൊളോദിമിർ സെലെൻസ്ക്കിയെ  ജൂലൈ 9-ന് ബുധനാഴ്ച താൻ, വേനൽക്കാല വിശ്രമത്തിലായിരിക്കുന്ന കാസ്തൽ ഗന്തോൾഫൊയിലെ വസതിയിൽ സ്വീകരിച്ചവേളയിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ സന്നദ്ധത ആവർത്തിച്ചത്. ഇരുവരും തമ്മിലുള്ള രണ്ടാമത്തെ...

Read More

‘എന്റെ ഹൃദയം ഇപ്പോഴും ​ഗാസയിലെ ബന്ദികൾക്കൊപ്പം’: റോമി ഗോണൻ

ടെൽ അവീവിലെ ഷേബ മെഡിക്കൽ സെന്ററിൽ നിന്ന് പുറത്ത് വന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിനോടൊപ്പം ​ഗോണൻ എഴുതിയത് “എന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പ്” എന്നായിരുന്നു. മറ്റുള്ളവർ വിചാരിക്കുന്ന അത്രയും ലളിതമല്ലാത്ത ഒരു നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. കാരണം ഹമാസിൽ നിന്നും രക്ഷപെട്ടത് തന്നെ ഒരു കാര്യം. നീണ്ടനാളത്തെ ​ഗാസയിലെ തടവ് അവളെ ആകെ മാറ്റിയിരുന്നു. അവിടെനിന്നും...

Read More

സുഡാനിൽ പോഷകാഹാര പ്രതിസന്ധി രൂക്ഷമാകുന്നു

സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാനത്ത് അഞ്ചു പ്രവിശ്യകളിലായി 2025 ജനുവരി മുതൽ മെയ് വരെ ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 46% വർദ്ധിച്ചുവെന്നു കുട്ടികൾക്കുവേണ്ടിയുള്ള യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. 40,000-ത്തിലധികം കുട്ടികൾക്ക് കടുത്ത പോഷകാഹാരക്കുറവിന് ചികിത്സ തേടേണ്ടി വന്നതായും കുറിപ്പിൽ കൂട്ടിച്ചേർത്തു. കടുത്ത ക്ഷാമം നേരിടുന്ന ഗ്രമങ്ങളിൽ ശിശുമരണ...

Read More

ഗാസ മുനമ്പിൽ വീണ്ടും സംഘർഷം

ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹിൽ കുട്ടികൾക്കുള്ള പോഷകാഹാര വിതരണ സമയത്തു വരിയിൽ കാത്തുനിന്ന  ഒമ്പത് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 15 പലസ്തീനികൾ പൊടുന്നനവയെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. നിരവധിയാളുകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 19 കുട്ടികൾ ഉൾപ്പെടെ 30 പേർക്കാണ് പരിക്കുകൾ ഏറ്റിരിക്കുന്നത്.  യുണിസെഫിന്റെ പങ്കാളിയായ പ്രോജക്ട് ഹോപ്പ് ആണ് സഹായം...

Read More

വയോജനങ്ങൾ പ്രത്യാശയുടെ അടയാളം: ലെയോ പതിനാലാമൻ പാപ്പ

വയോജനങ്ങളുടെ സ്നേഹം നമുക്ക് ഊർജ്ജവും പ്രത്യാശയും ആശ്വാസവും പ്രദാനംചെയ്യുന്നുവെന്ന് മാർപ്പാപ്പാ. ആഗോള വയോജന ദിന സന്ദേശത്തിലാണ് ലെയോ പതിനാലാമൻ പാപ്പ ഇപ്രകാരം പറഞ്ഞത്. വിശുദ്ധരായ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാളിനോടുത്തുവരുന്ന, ജൂലൈ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ് ആഗോള വയോജന ദിനം. ഈ വർഷം ജൂലൈ 27 -നാണ് ആഗോള വയോജന ദിനമായി ആചരിക്കുന്നത്. ജൂലൈ പത്തിനാണ് ഇക്കൊല്ലത്തെ ആഗോള വയോജന ദിന സന്ദേശം...

Read More

‘പുണ്യജലം’ തളിച്ച് പീഡനം: വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു, കയറിപ്പിടിച്ചു: ദുരനുഭവം വെളിപ്പെടുത്തി നടി

മലേഷ്യയിൽ നിന്നുള്ള ഇന്ത്യൻ വംശജയായ നടിയും മോഡലുമായ ലിഷാല്ലിനി കണാരൻ തനിക്ക് ക്ഷേത്ര പൂജാരിയിൽ നിന്നും നേരിടേണ്ടി വന്ന ലൈംഗികാതിക്രമം വെളിപ്പെടുത്തി.  2021-ലെ മിസ് ഗ്രാൻഡ് മലേഷ്യയായിരുന്ന ലിഷാല്ലിനി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചത്. ‘ഇന്ത്യയിൽ നിന്നുള്ള പുണ്യജലമാണ്’ എന്ന് പറഞ്ഞ് ശരീരത്തിൽ വെള്ളം തളിച്ചതിന് ശേഷം പൂജാരി തന്നെ കയറിപ്പിടിച്ചെന്നാണ്...

Read More

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഒമ്പത് ബസ് യാത്രക്കാരെ കൊലപ്പെടുത്തി

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഒമ്പത് ബസ് യാത്രക്കാരെ തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ക്വറ്റയിൽ നിന്ന് ലാഹോറിലേക്ക് പോകുകയായിരുന്ന യാത്രാ ബസ് തടഞ്ഞു നിർത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം തട്ടിക്കൊണ്ടു പോയി ആക്രമണം നടത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.  അതേസമയം ഒന്നിലധികം ബസുകളിൽ നിന്നുള്ള യാത്രക്കാരെയാണ് ഭീകരർ...

Read More

ഷെയ്ഖ് ഹസീനയുടെ വിചാരണ ഓഗസ്റ്റ് മൂന്നിന്; വധശിക്ഷ വരെ ലഭിച്ചേക്കാം

പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് മൂന്നിന് വിചാരണ ചെയ്യും.  കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഹസീനയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഹസീനയുടെ അഭാവത്തിലും വിചാരണ നടത്താനാണ് ദി ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) തീരുമാനം. വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റപത്രം...

Read More

കീവില്‍ റഷ്യന്‍ ആക്രമണം; പത്ത് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. 22 ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ കീവിലെ വത്തിക്കാന്‍ എംബസിക്കും കേടുപാടു സംഭവിച്ചതായാണ് വിവരം. സ്‌ഫോടകവസ്തുക്കളുമായി 397 ഡ്രോണുകളും 18 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ കീവിലേക്ക് അയച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി.  ജനവാസമേഖലയില്‍ ഉണ്ടായ ആക്രമണത്തില്‍ ഭയന്ന്...

Read More

കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയില്‍ വെടിയുതിര്‍ത്ത് ഖാലിസ്ഥാനി ഭീകരര്‍

കൊമേഡിയന്‍ കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയില്‍ വെടിവെപ്പ്. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ജിത് സിംഗ് ലഡ്ഡി ഏറ്റെടുത്തു. ഒന്‍പത് തവണയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കാപ്‌സ് കഫേ എന്ന് പേരുള്ള കഫേ കപില്‍ ശര്‍മയുടെയും ഭാര്യ ജിന്നി ഛത്രത്തിന്റെയും പങ്കാളിത്തത്തിലുള്ള റെസ്റ്ററന്റാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന കഫേ...

Read More

‘ദൈവത്തിന്റെ ഹൃദയത്തിൽ എത്തുന്ന നിലവിളിയാണിത്’ – യുദ്ധത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അമ്മയോട് ലെയോ പതിനാലാമൻ പാപ്പ

യുദ്ധത്തെക്കുറിച്ച് ആശങ്കാകുലയായ മൂന്ന് കുട്ടികളുടെ അമ്മയായ ഒരു ഇറ്റാലിയൻ യുവതിയോട് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞത് ഇപ്രകാരമാണ്: “ദൈവത്തിന്റെ ഹൃദയത്തിൽ എത്തുന്ന ഒരു നിലവിളിയാണ് നിങ്ങളുടേത്,” വത്തിക്കാൻ ബസിലിക്കയുടെ പ്രസിദ്ധീകരണമായ ‘സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ’ മാസികയുടെ വായനക്കാർക്കുള്ള പാപ്പയുടെ ആദ്യ പ്രതികരണമാണിത്. മാസികയിലെ ഈ മാസത്തെ പതിപ്പ് സമർപ്പിച്ചിരിക്കുന്നത് യുവജനങ്ങളുടെ...

Read More

ആറുമാസത്തിനിടെ നോത്രെ ഡാം കത്തീഡ്രൽ സന്ദർശിച്ചത് ആറ് ദശലക്ഷം സന്ദർശകർ

ആറുമാസത്തിനിടെ പാരീസിലെ നോത്രെ ഡാം കത്തീഡ്രൽ സന്ദർശിച്ചത് ആറ് ദശലക്ഷം ആളുകളാണ്. അഗ്നിബാധയെത്തുടർന്ന് അഞ്ച് വർഷം നീണ്ടുനിന്ന നവീകരണത്തിന് ശേഷം, 2024 ഡിസംബർ ഏഴിനാണ് നോത്രെ ഡാം കത്തീഡ്രൽ വീണ്ടും തുറന്നത്. 2024 ഡിസംബർ ഏഴിന് വീണ്ടും തുറന്ന് ആറ് മാസത്തിന് ശേഷം, 2025 ജൂൺ 30 വരെയാകുമ്പോൾ 6,015,000 ആളുകൾ കത്തീഡ്രൽ സന്ദർശിച്ച് കടന്നുപോയി. ജൂലൈ ആറിന്, ഫ്രഞ്ച് പത്രമായ ‘ലാ ട്രിബ്യൂൺ ഡിമാഞ്ചെ’ റിപ്പോർട്ട്...

Read More
Loading