പതിറ്റാണ്ടുകൾക്ക് ശേഷം ക്യൂബയിൽ മതസ്വാതന്ത്ര്യത്തിനായുള്ള സഭയുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ശ്രമിക്കുന്ന ക്യൂബയുമായി ഒരു സംഭാഷണത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തിപ്പെടുകയാണ്.

ക്യൂബയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ അസിസ്റ്റൻ്റ് സെക്രട്ടറി ഫാദർ ഏരിയൽ സുവാരസ് ഏപ്രിൽ 18 -ന് എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
“ഭക്ഷണം, വൈദ്യുതി, മരുന്ന് എന്നീ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത സാഹചര്യമാണ് ക്യൂബയിൽ ഇപ്പോൾ ഉള്ളത്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് യഥാർഥ  പരിഹാരങ്ങൾ കണ്ടെത്തുക.” – ഫാ. സുവാരസ് വെളിപ്പെടുത്തി. ക്യൂബ രൂപതയിൽ നിന്നുള്ള പ്രസ്താവനയിലും ഈ സൂചനകൾ നൽകുന്നുണ്ട്.

ജനങ്ങളുടെ ജീവിതത്തിന് അനുകൂലമായ തീരുമാനങ്ങൾ എടുക്കുമ്പോൾ രാജ്യത്തെ ഉദ്യോഗസ്ഥർക്ക് ജ്ഞാനവും ധീരതയും ഉണ്ടായിരിക്കാൻ ഈ ദുരിതകരമായ അവസ്ഥയിൽ നിന്ന് നമുക്ക് കരകയറാൻ പരിഹാരങ്ങൾ കണ്ടെത്തുന്നതിനാണ് ബിഷപ്പുമാർ പ്രാർഥനയ്ക്ക് ക്ഷണം നൽകിയതെന്ന് ഫാ. സുവാരസ് പറഞ്ഞു. ചർച്ചകൾക്ക് തയ്യാറാണോ അല്ലയോ എന്ന കാര്യത്തിൽ ക്യൂബൻ സർക്കാർ ഇതുവരെ കത്തോലിക്കാ സഭയ്ക്ക് ഉത്തരം നൽകിയിട്ടില്ല.