കാ​ലി​ഫോ​ർ​ണി​യ: മ​ന്ത്ര​യു​ടെ കാ​ലി​ഫോ​ർ​ണി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് (സ​തേ​ണ്‍ റീ​ജ​ണ്‍) ആ​യി രാ​ജ് സു​കു​മാ​ര​നെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ന്ത്ര​യു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യ നേ​തൃ​നി​ര​യി​ലെ ശ​ക്ത​മാ​യ വ​നി​താ യു​വ സാ​ന്നി​ധ്യം സ​ഫ​ല​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ ല​ഭി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ അ​റി​യി​ച്ചു.

സാ​ൻ ഡീ​ഗോ​യി​ലെ​യും, സ​തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ​യി​ലേ​യും വി​വി​ധ ഹി​ന്ദു സം​ഘ​ട​ന​ക​ളി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജ്, മ​ന്ത്ര​യു​ടെ കാ​ലി​ഫോ​ർ​ണി​യ റീ​ജി​യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശ​ക്തി പ​ക​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.


സാ​ൻ ഡീ​ഗോ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു പ​രി​ചി​ത മു​ഖ​മാ​യ രാ​ജ്, സേ​വ് ശ​ബ​രി​മ​ല യു​എ​സ്എ ഫോ​റ​ത്തി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം, ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി വി​വി​ധ ക​ർ​മ്മ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും, 2005 ൽ ​യു എ​സ്എ​യി​ലേ​ക്ക് ജോ​ലി​സം​ബ​ന്ധ​മാ​യി താ​മ​സം മാ​റു​ക​യു​മാ​യി​രു​ന്നു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജ,് ഭാ​ര്യ രാ​ഖി, മ​ക്ക​ൾ ഋ​ഷി, പ്ര​ണ​വ് എ​ന്നി​വ​രോ​ടൊ​പ്പം സാ​ൻ​ഡീ​ഗോ​യി​ൽ താ​മ​സി​ക്കു​ന്നു.