ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 

കാനഡയിൽ സ്ഥിരതാമസത്തിനുള്ള ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ മാർഗമാണ് എക്സ്പ്രസ് എൻട്രി. എക്സ്പ്രസ് എൻട്രി എന്ന ഓൺലൈൻ സംവിധാനം വഴി വിദഗ്ധ തൊഴിലാളികൾക്കാണ് സ്ഥിരതാമസത്തിനായി കാനഡയിലേക്ക് കുടിയേറാന്‍ സാധിക്കുക. മൂന്ന് തരത്തിലുള്ള പ്രോഗ്രാമുകളാണ് എക്സ്പ്രസ് എൻട്രിക്ക് കീഴിലുള്ളത്-ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം. 

 നിങ്ങളുടെ പ്രൊഫൈൽ സമർപ്പിക്കുകയാണെങ്കിൽ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) ഉപയോഗിച്ച് നിങ്ങളെ എക്‌സ്‌പ്രസ് എൻട്രി പൂളിൽ റാങ്ക് ചെയ്യും. റാങ്കിങ്ങില്‍ മിനിമം പോയിന്റിന് മുകളില്‍ സ്കോർ ചെയ്ത വ്യക്തിക്ക് മാത്രമായിക്കും വിസക്കുള്ള ക്ഷണം ലഭിക്കുക.

പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ഭാഷാശേഷി എന്നിവ കണക്കിലെടുക്കുന്ന സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) പരിഗണിച്ചാണ് റാങ്കിങ് .ഒന്നിലധികം ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ സ്‌കോർ ഉണ്ടെങ്കിൽ, അവർ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ച തീയതിയും സമയവും അനുസരിച്ചാണ് കട്ട് ഓഫ് നിർണ്ണയിക്കുന്നത്. എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികളുടെ കട്ട് ഓഫ് സ്‌കോർ 2024 ഏപ്രിൽ 10-ന് സമർപ്പിക്കുന്ന തീയതിയും സമയവും അടിസ്ഥാനമാക്കി 549-ൽ നിന്ന് 529-ലേക്ക് ആയി കുറച്ചിട്ടുണ്ട്.