പാലക്കാട്: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഡാം തുറന്നത്.
ഡാമിന്റെ നാലു ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. വൃഷ്ടിപ്രദേശത്ത് ലഭിക്കുന്ന മഴയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
മുക്കൈപ്പുഴ കല്‍പ്പാത്തിപ്പുഴ, ഭാരതപുഴ എന്നീ നദികളിലേയ്ക്കാണ് ഡാമില്‍നിന്ന് ഒഴുക്കിവിടുന്ന ജലം നേരിട്ടെത്തുക. നദികളുടെ തീരുത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.