ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു. മൂ​ന്ന് ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റി​മീ​റ്റ​റാ​ണ് ഉ​യ​ർ​ത്തിയത്. ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ല്‍ 534 ഘ​ന​യ​ടി വെ​ള്ളം ഒ​ഴു​ക്കും.

ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 1,000 ഘ​ന​യ​ടി​യാ​യി ഉ​യ​ർ​ത്തും. മു​ല്ല​പ്പെ​രി​യാ​റി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 137.25 അ​ടി​യാ​ണ്.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും എ​ന്നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​ടു​ക്കി ഡാ​മും തു​റ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​റി​യി​ച്ചു. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ ര​ണ്ട് സം​ഘ​ങ്ങ​ളെ കൂ​ടി ഇ​ടു​ക്കി​യി​ലേ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.