Category: EXCLUSIVE NEWS

ഷാര്‍ലറ്റ്‌സ്‌വില്ലിലെ റാലി ‘നിസാരം’! പലസ്തീന്‍ അനുകൂല റാലിക്കെതിരേ ട്രംപ്

ഡോ. ജോര്‍ജ് എം. കാക്കനാട് ഹ്യൂസ്റ്റണ്‍: യുഎസിലെ സര്‍വകലാശാലകളില്‍ പലസ്തീന് അനുകൂലമായി നടന്ന റാലി രാജ്യത്ത് വലിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. വെറുപ്പിന്റെ വലിയ വിത്തുകള്‍ വിതച്ചു കൊണ്ടുനടന്ന റാലിയില്‍ യുഎസിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജ അടക്കം അറസ്റ്റിലായിരുന്നു. അതിനിടെയാണ് വിഷയത്തില്‍ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ്...

Read More

ബാറ്റര്‍മാരുടെ അഴിഞ്ഞാട്ടം, ടി20 ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി പഞ്ചാബ്

കൊൽക്കത്ത: ഈഡൻ ഗാർഡൻസ് വെള്ളിയാഴ്ച ബാറ്റർമാരുടെ പൂരപ്പറമ്പായിരുന്നു. ആദ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉഗ്ര താണ്ഡവം. പിന്നീട് പഞ്ചാബിന്റെ അത്യുജ്ജ്വലമായ മറുപടി. ടി20 ക്രിക്കറ്റിൽ ചേസിങ് അടിസ്ഥാനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡ് അങ്ങനെ പഞ്ചാബ് സ്വന്തമാക്കി. അതും എട്ട് ബോളുകൾ ബാക്കിനിൽക്കേ. ഐ.പി.എലിലെ റെക്കോഡും ഇതുതന്നെ. സുനിൽ നരെയ്നും ഫിൽ സാൾട്ടും കൊളുത്തിയ തീ,...

Read More

അമേരിക്കന്‍ സര്‍വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധം; അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും

ന്യൂയോര്‍ക്: യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായവരില്‍ യുഎസിലെ പ്രശസ്തമായ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും ഉള്‍പെടുന്നുവെന്ന് പ്രിന്‍സ്റ്റണ്‍ അലുമ്നി വീകിലി (PAW) റിപോര്‍ട്. വ്യാഴാഴ്ച പുലര്‍ചെ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യന്‍ വംശജയെ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് അറസ്റ്റ് ചെയ്തത്....

Read More

പലസ്തീൻ അനുകൂല പ്രതിഷേധം, അമേരിക്കയിൽ അറസ്റ്റിലായവരിൽ ഇന്ത്യൻ വംശജയും

ന്യൂയോർക്ക്: അമേരിക്കൻ സർവ്വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയും. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യൻ വംശജയെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ അറസ്റ്റ് ചെയ്തത്. അചിന്ത്യയെ സർവകലാശാലയിൽ നിന്ന് വിലക്കിയിട്ടുണ്ട്. സർവ്വകലാശാല പരിസരത്ത് നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് നടപടി.  ഇസ്രയേൽ...

Read More

കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര, വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികളും നേതാക്കളും 

പതിനെട്ടാം ലോക്സഭയിലേക്കുള്ള കേരളത്തിന്റെ വിധിയെഴുത്തിന്ന്. ആവേശവും വാശിയും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിലാണ് സംസ്ഥാനം. 25231 ബൂത്തുകള്‍ തിരഞ്ഞെടുപ്പിനായി സജീവമായി. 2,77, 49,‌159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. വോട്ട‌ർമാരിൽ കൂടുതലും സ്ത്രീകളാണ്. 5,34,394 പേര്‍ കന്നിവോട്ടര്‍മാരാണ്. കൃത്യം 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകീട്ട്...

Read More

ഏകദേശം 1.35 ലക്ഷം കോടി രൂപ; നടക്കുന്നത് ലോക ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പ്, കണക്കുകൾ

ന്യൂഡൽഹി: ലോക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്ന് പഠനം. ചെലവിന്റെ കാര്യത്തിൽ ഇത്തവണ ചരിത്രം തിരുത്തുകയാണ് ലോക്സഭ തെരഞ്ഞെടുപ്പ്. ഏകദേശം 1.35 ലക്ഷം കോടി രൂപയാണ് ഇത്തവണ തെരഞ്ഞെടുപ്പ് ചെലവ്. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി തുകയാണിത്. 60,000 കോടി രൂപയായിരുന്നു 2019ലെ ചെലവ്. കഴിഞ്ഞ 35 വർഷമായി തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ച് പഠിക്കുന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസാണ് കണക്ക്...

Read More

ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ശമ്പളം വര്‍ധിക്കും; ഓവര്‍ടൈം നിയമം പാസാക്കി

വാഷിംഗ്ടണ്‍: ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഓവര്‍ടൈം വേതന പരിരക്ഷ നീട്ടുന്ന അന്തിമ നിയമത്തിന് ബൈഡന്‍ ഭരണകൂടത്തിന്റെ  അംഗീകാരം. ബൈഡന്‍ ഭരണകൂടത്തിന്റെ ഓവര്‍ടൈം നിയമം ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കും. നിയമം ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ 40 മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുന്നതിലൂടെ കൂടുതല്‍ പണം ലഭിക്കും. ”നിങ്ങള്‍ ആഴ്ചയില്‍ 40...

Read More

ഐഡഹോയുടെ കര്‍ശന നിരോധനം: ഗര്‍ഭച്ഛിദ്ര പോരാട്ടത്തിന് വേദിയായി വീണ്ടും യുഎസ് സുപ്രീംകോടതി

ന്യൂയോര്‍ക്ക്: ഗര്‍ഭച്ഛിദ്ര അനുമതിക്കായുള്ള പോരാട്ടത്തിലേക്ക് വീണ്ടും യുഎസ് സുപ്രീം കോടതി. രോഗികള്‍ക്ക് അടിയന്തര പരിചരണം ലഭിക്കുമെന്ന് ഉറപ്പാക്കുന്ന ഫെഡറല്‍ നിയമത്തിനെതിരെ, ഐഡഹോയുടെ കര്‍ശനമായ റിപ്പബ്ലിക്കന്‍ പിന്തുണയുള്ള ഗര്‍ഭച്ഛിദ്ര നിരോധന കേസില്‍ ബുധനാഴ്ച വാദം കേട്ടു. 1986-ലെ യുഎസ് നിയമമായ എമര്‍ജന്‍സി മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ആന്റ് ലേബര്‍ ആക്ട് താരതമ്യേന അപൂര്‍വമായ സാഹചര്യങ്ങളില്‍...

Read More

പ്രതിഷേധം നിയന്ത്രിക്കാനായില്ലെങ്കിൽ നാഷണൽ ഗാർഡിനെ വിളിക്കാൻ മൈക്ക് ജോൺസൺ

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗാസ വെടിനിർത്തൽ പ്രതിഷേധം നിയന്ത്രിക്കാനായില്ലെങ്കിൽ നാഷണൽ ഗാർഡിനെ വിളിക്കാൻ നിർദ്ദേശിച്ചു സ്പീക്കർ മൈക്ക് ജോൺസൺ രംഗത്ത്. പ്രതിഷേധക്കാരെ അടിച്ചമർത്താൻ നാഷണൽ ഗാർഡിനെ ഉടൻ വിളിക്കണമെന്നാണ് ബുധനാഴ്ചത്തെ സന്ദർശനത്തിന് ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടത്. ജോൺസണും നിരവധി ഹൗസ് റിപ്പബ്ലിക്കൻമാരും ബുധനാഴ്ച ന്യൂയോർക്ക് സിറ്റി ഐവി ലീഗ് സ്‌കൂൾ സന്ദർശിച്ചിരുന്നു. തത്സമയം തങ്ങളുടെ...

Read More

അഭിമാനം! സൈനികർക്ക് പുതിയ സുരക്ഷ, ഭാരം കുറഞ്ഞ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ്

പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി   പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO)  പുതിയ അധ്യായം രചിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഡിആർഡിഒ നിർമ്മിച്ചു.  ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോളിമർ ബാക്കിംഗും മോണോലിത്തിക്ക് സെറാമിക് പ്ലേറ്റും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 6 സ്‌നൈപ്പർ ബുള്ളറ്റുകൾക്ക് പോലും ഈ ജാക്കറ്റിൽ തുളച്ചുകയറാൻ...

Read More

പാലസ്തീന്‍ അനുകൂല പ്രതിഷേധം: എല്ലാറ്റിനും ഉത്തരവാദി ബൈഡനെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യേല്‍, കൊളംബിയ, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ നിരവധി യുഎസ് സര്‍വ്വകലാശാലകളില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹഷ് മണി കേസിലെ വിചാരണയ്ക്കായി മാന്‍ഹട്ടന്‍ കോടതിയില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് ട്രംപ് ബൈഡനെതിരെ പരാമര്‍ശം നടത്തിയത്. ‘കോളേജ് തലത്തില്‍ എന്താണ് നടക്കുന്നത്...

Read More

ഗള്‍ഫിന് മുകളില്‍ വീണ്ടും ന്യൂനമര്‍ദം; ആലിപ്പഴം വര്‍ഷിച്ച് രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഗള്‍ഫിന് മുകളില്‍ വീണ്ടും ന്യൂനമര്‍ദം, ഇന്നു മുതല്‍ 25 വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ആലിപ്പഴവും വര്‍ഷിക്കും. നാളെ ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ, മുസന്ദം ഗവര്‍ണറേറ്റുകളിലെ വിവിധ ഇടങ്ങളില്‍ 10 മുതല്‍ 30...

Read More
Loading

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds