തിരുവനന്തപുരം: കോവിഡ്​ രോഗികള്‍ക്ക്​ വോട്ട്​ ചെയ്യാനുള്ള നിയമമായി. ഇതുമായി ബന്ധപ്പെട്ട്​ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

കോവിഡ്​ രോഗികള്‍ക്ക്​ പോളിങ്​ബൂത്തുകളില്‍ നേ​രി​ട്ടെത്തി വോട്ട്​ ചെയ്യാന്‍ സാധിക്കും. അവസാന ഒരു മണിക്കൂറാണ്​ കോവിഡ്​ രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ട്​ ചെയ്യാനാവുക. പോസ്​റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്​.

കേരളത്തില്‍ മൂന്ന്​ ഘട്ടങ്ങളിലായാണ്​ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഡിസംബര്‍ 8, 10, 14 എന്നീ തീയതികളിലായി മൂന്ന്​ ഘട്ടങ്ങളിലായാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. ഡിസംബര്‍ 16നാണ്​ വോ​ട്ടെണ്ണല്‍.