Category: Popular

‘ഒരു ദിവസം 18 മണിക്കൂര്‍ ജോലി, ബാത്ത്‌റൂമിലിരുന്ന് കരഞ്ഞു, 2 തവണ ആശുപത്രിയിലായി’

ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ.ആൻഡ്.ടി ചെയർമാൻ എസ്.എൻ സുബ്രഹ്മണ്യന്റെ പരാമർശം അടുത്തിടെ വൻചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിരവധിപേർ ഇതിനെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ജീവനക്കാർ ആഴ്ചയിൽ 70 മണിക്കൂറോളം ജോലി ചെയ്യണമെന്നാണ് ഇൻഫോസിസ് സഹസ്ഥാപകനായ നാരായണ മൂർത്തി നേരത്തേ അഭിപ്രായപ്പെട്ടത്. ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് സംവാദങ്ങൾക്കും തുടക്കമിട്ടുകഴിഞ്ഞു. ഇപ്പോഴിതാ വിഷയത്തിൽ...

Read More

‘ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റ് ചെയ്യണം; ഞാൻ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും’ -രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് നടി പരാതി നൽകിയതിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താൻ അധിക്ഷേപിക്കുന്നത് കാണിച്ചാൽ വിചാരണ കൂടാതെ ജയിലിൽ പോകാമെന്ന് അദ്ദേഹം പറഞ്ഞു. ഹണി റോസ് നൽകിയ പരാതിയിന്മേലുള്ള കേസ് താൻ സ്വയം വാദിക്കുമെന്നും ഹണി റോസിനെ സോഷ്യൽ ഓഡിറ്റിന് വിധേയയാക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ്...

Read More

‘നിർമാതാക്കളാൽ OTTക്കാർ പറ്റിക്കപ്പെട്ടു, ഇപ്പോൾ ഒരു മലയാളസിനിമയും 10 കോടിക്ക് മുകളിൽ എടുക്കില്ല’

മലയാള സിനിമ ഇപ്പോൾ നേരിടുന്ന ഒ.ടി.ടി. പ്രതിസന്ധികളെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രമുഖ നിർമാതാവ് വേണു കുന്നപ്പിള്ളി. മലയാള സിനിമാ നിർമാതാക്കളാൽ തന്നെ ഒ.ടി.ടി.ക്കാർ കബളിക്കപ്പെട്ടു. രാവിലെ റിലീസ് ചെയ്യുന്ന സിനിമ വൈകീട്ട് ടെല​ഗ്രാമിൽ എത്തുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. ‘കുറേയധികം ഒ.ടി.ടി.ക്കാർ മലയാള ചലച്ചിത്രനിർമാതാക്കളാൽ തന്നെ...

Read More

ഓസ്ട്രേലിയയിൽ മന്ത്രിയായ പാലാക്കാരൻ ജിൻസൺ ആന്‍റോയ്ക്ക് കൊച്ചിയിൽ വൻ വരവേൽപ്പ്

കൊച്ചി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്‍റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത്.  അങ്കമാലി...

Read More

പത്തനംതിട്ട പീഡനം; സ്വകാര്യ ബസിൽ വെച്ച് പോലും പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിട്ടു, കൂടുതൽ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ ബസുകളിൽ വെച്ച് പോലും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചു. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും...

Read More

‘മൈ വൈഫ് ഈസ് വണ്ടർഫുൾ’, അവളെ കണ്ണെടുക്കാതെ നോക്കിനിൽക്കുന്നത് എനിക്ക് ഇഷ്ടമാണ്: എൽ ആന്‍റ് ടി ചെയർമാന് മറുപടി

എത്രനേരം ഭാര്യയെ നോക്കിയിരിക്കുമെന്നും ജീവനക്കാർ ആഴ്ചയിൽ 90 ദിവസം ജോലി ചെയ്യുന്നത് നല്ലതാണെന്നുമുള്ള എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യത്തിന്‍റെ അഭിപ്രായത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര രംഗത്ത്. ജോലിയുടെ അളവിലല്ല, ജോലിയുടെ ഗുണനിലവാരത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ആനന്ദ് മഹീന്ദ്ര, 90 മണിക്കൂർ ജോലി ആവശ്യം തള്ളിക്കളയുകയും ചെയ്തു. എന്‍റെ...

Read More

ഇനി വൈവിധ്യം, സമത്വം ഒന്നുമില്ല, ഏവരേയും ഉൾക്കൊള്ളൽ നയമല്ല; ട്രംപിനേ പേടിച്ച് നയങ്ങൾ മാറ്റി മെറ്റ

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്ഫോംസ് കമ്പനിയിലെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) പ്രോഗ്രാമുകൾ നിർത്തലാക്കി. വശം, ലിംഗഭേദം, ദേശം, പ്രായം ഉൾപ്പടെ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ കമ്പനിയുടെ ഭാഗമാക്കുന്നതിന് വേണ്ടിയാണ് മെറ്റ ഡിഇഐ പ്രോഗ്രാം നടപ്പാക്കിയിരുന്നത്. പക്ഷപാതിത്വം ഒഴിവാക്കി എല്ലാവർക്കും തുല്യ പരിഗണന...

Read More

ഒപ്പനയിലെ മണവാട്ടിയോട് ദ്വയാർത്ഥ പ്രയോഗം; അരുൺകുമാറിനും റിപ്പോർട്ടറിനുമെതിരെ കേസ്

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കലോത്സവ റിപ്പോർട്ടിംഗിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നാണ് കേസ്. ചാനലിലെ അവതാരകനായ അരുൺകുമാർ സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ചാനൽ മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടിയ ബാലാവകാശ കമ്മീഷൻ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന 63-ാമത്...

Read More

ഉറക്കത്തിന് മുമ്പ് ജോലി അപേക്ഷിക്കാന്‍ എഐയെ ഏല്‍പ്പിച്ചു; എഴുന്നേറ്റപ്പോള്‍ കാത്തിരുന്നത് വമ്പന്‍ സര്‍പ്രൈസ്

നിര്‍മ്മിത ബുദ്ധിയുടെ വരവ് വലിയ ചലനമാണ് ലോകത്താകെയുണ്ടാക്കിയിരിക്കുന്നത്. വിവരങ്ങള്‍ അറിയാനും, പഠനത്തിനും തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കാണ് ചാറ്റ് ജിപിടി അടക്കമുള്ള നിര്‍മ്മിത ബുദ്ധി ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കപ്പെടുന്നത്. റെസ്യൂമി ഉണ്ടാക്കാനും അതിന്റെ കവര്‍ ലെറ്റര്‍ ഉണ്ടാക്കാനുമൊക്കെ എഐയെ ഉപയോഗിക്കുന്നവരുണ്ട് എന്നാല്‍ എഐ സഹായം അടുത്തതലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ് ഒരു യുവാവ്. ജോലി അപേക്ഷകള്‍...

Read More

കാര്യങ്ങൾ പറഞ്ഞ് കൂടെനിർത്തി, അന്ന് ഹണിറോസിന്റെ പ്രതിബദ്ധത നേരിട്ടറിഞ്ഞു; പിന്തുണച്ച് നിർമാതാവ്

സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിൽ നടി ഹണി റോസിന് പിന്തുണയുമായി നിർമാതാവ് ജോളി ജോസഫ്. മോൺസ്റ്റർ എന്ന ചിത്രത്തിൽ ഹണി റോസിനൊപ്പം അഭിനയിച്ചതിന്റെ അനുഭവക്കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് നിർമാതാവ് തന്റെ പിന്തുണ അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപംസംവിധായകൻ ജയരാജും എംജി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ. അജു...

Read More

അന്ന് 500 രൂപ ഫീസ് നൽകി തെലങ്കാനയിൽ ‘തടവുകാരനാ’യി; ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ ‘ശരിക്കും’ തടവുകാരൻ

കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ കോടതി ജാമ്യം നിഷേധിച്ചതോടെ വ്യവസായി ബോബി ചെമ്മണൂർ അഴിക്കുള്ളിൽ. 14 ദിവസത്തേക്കാണ് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബോബിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ബോബിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു റിമാൻഡ് ചെയ്ത് കോടതി ഉത്തരവിട്ടത്. ഇതോടെ ബോബിയെ കാക്കനാട് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരർഥത്തിൽ ഇത് ബോബി...

Read More

വഴിത്തിരിവായി ആ ഗാനമേള, ജയചന്ദ്രൻ ചലച്ചിത്ര ഗായകനായത് ഇങ്ങനെ

മലയാളത്തിന്റെ ഭാവസാന്ദ്രമായ ശബ്‍ദമായിരുന്നു ഇന്ന് അന്തരിച്ച പി ജയചന്ദ്രൻ. കാലങ്ങളോളം മലയാളികള്‍ ഏറ്റുപാടിയ ശബ്‍ദത്തിനുടമ. ഇനിയും കാലങ്ങളോളം മലയാളികള്‍ ആവര്‍ത്തിച്ചു പാടുമെന്ന് ഉറപ്പുള്ള ഒട്ടേറെ ഗാനങ്ങള്‍ ബാക്കിവെച്ചാണ് പി ജയചന്ദ്രൻ വിടവാങ്ങിയിരിക്കുന്നത്. മലയാളികളുടെ കേള്‍വിയുടെ ഓര്‍മയില്‍ ആ ശബ്‍ദം ഇനിയും മുഴങ്ങിക്കൊണ്ടേയിരിക്കും. സ്‍കൂള്‍ കാലത്തേ സംഗീത ലോകത്ത് വരവറിയിച്ചിരുന്നു പി ജയചന്ദ്രൻ....

Read More
Loading

Recent Posts