റിയാദ്: ഗൾഫ് യുദ്ധത്തിനുശേഷം 30 വർഷമായി അടഞ്ഞു കിടന്നിരുന്ന സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള അറാർ മരുഭൂമി അതിർത്തി ബുധനാഴ്ച വീണ്ടും തുറന്നു.
ഉദ്ഘാടനച്ചടങ്ങിൽ വടക്കൻ അതിർത്തി പ്രദേശത്തെ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ ഇറാഖിലെ ആഭ്യന്തരമന്ത്രി ഒത്മാൻ അൽ ഗാനിമി എന്നിവർ പങ്കെടുത്തു.

സദ്ദാം ഹുസൈൻ കുവൈത്ത് ആക്രമിച്ചതിനെത്തുടർന്ന് 1990 ൽ റിയാദ് ബാഗ്ദാദുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് ശേഷം ആദ്യമായാണ് അരാർ ചരക്കുകൾക്കും ആളുകൾക്കും ആയി തുറന്നുകൊടുക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സാമ്പത്തിക കൈമാറ്റവും മെച്ചപ്പെടുത്തുന്നതിനായുള്ള നിരവധി കസ്റ്റംസ് പരിശോധനകളും ഈ ക്രോസിംഗിൽ ഉൾപ്പെടുന്നു.

ജാദിദത്ത് അറാർ തുറമുഖം തുറക്കുന്നത് സൗദി അറേബ്യയ്ക്കും ഇറാഖ് റിപ്പബ്ലിക്കിനും ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും ഇത് രണ്ട് സഹോദരരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും സാമൂഹികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും സൗദി കസ്റ്റംസ് ഗവർണർ അഹ്മദ് അൽ ഹക്ബാനി അഭിപ്രായപ്പെട്ടു.