ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം യുഎസ്-സ്കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റ്യൂവര്‍ട്ടിന്. തന്റെ ആദ്യ നോവലായ ‘ഷഗ്ഗി ബെയ്ന്‍’ ആണ് 42 വയസുകാരനായ ഡഗ്ലസിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്.

ഫാഷന്‍ ഡിസൈനറായി അമേരിക്കയിലെത്തി എഴുത്തുകാരനായി വളര്‍ന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്.

വളര്‍ത്തുനായയുടെ മരണം താങ്ങാനാവാതെ പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; മരണശേഷം തന്നെ നായയുടെ മൃതദേഹത്തിനൊപ്പം സംസ്‌കരിക്കണമെന്ന് കുറിപ്പ്

1980 ലെ ഗ്ലാസ്ഗോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന യുവാവിന്റെ കഥയാണിത്. 50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ). യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകള്‍ക്ക് നല്‍കുന്ന പുരസ്കാരമാണു ബുക്കര്‍ പ്രൈസ്. ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ എഴുത്തുകാരി അവ്നി ദോഷിയുള്‍പ്പെടെ 6 പേര്‍ ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു.