പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ പി​എ​സ്ജി​യു​ടെ കൈ​ലി​യ​ൻ എം​ബാ​പ്പെ​യ്ക്കു ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​രം ന​ഷ്ട​മാ​കും. ബ​യേ​ൺ മ്യൂ​ണി​ക്കി​നെ​തി​രാ​യ പ്രീ​ക്വാ​ർ​ട്ട​ർ ആ​ദ്യ​പാ​ദ​ത്തി​ൽ എം​ബാ​പ്പെ പു​റ​ത്തി​രി​ക്കും.

പി​എ​സ്ജി 3-1ന് ​ജ​യി​ച്ച മോ​പൊ​ലി​യെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് ഫ്ര​ഞ്ച് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. തു​ട​യി​ലേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് താ​ര​ത്തി​ന് മൂ​ന്ന് ആ​ഴ്ച​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ് മ​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് ര​ണ്ട് പെ​നാ​ൽ​റ്റി​ക​ളും ഒ​രു ഓ​പ്പ​ൺ ഗോ​ൾ അ​വ​സ​ര​വും എം​ബാ​പ്പെ ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​മാ​സം 14 ന് ​ആ​ണ് ബ​യേ​ണു​മാ​യു​ള്ള പി​എ​സ്ജി​യു​ടെ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പോ​രാ​ട്ടം. ര​ണ്ടാം പാ​ദം മാ​ർ​ച്ച് എ​ട്ടി​ന് ബ​യേ​ണി​ന്‍റെ ത​ട്ട​ക​ത്തി​ൽ ന​ട​ക്കും.