മെ​ൽ​ബ​ൺ: ട്വ​ന്‍റി-20 ലോ​ക​ക​പ്പിന് മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ പാ​ക്കി​സ്ഥാ​ൻ ബാ​റ്റ​ർ ഷാ​ൻ മ​സൂ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ബാ​റ്റിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ന​വാ​സ് തൊ​ടു​ത്തു​വി​ട്ട ഷോ​ട്ട് ത​ല​യുടെ വലത് വശത്ത് കൊ​ണ്ടാ​ണ് മ​സൂ​ദി​ന് പ​രി​ക്കേ​റ്റ​ത്. ബാ​റ്റിം​ഗ് അ​വ​സ​ര​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന മ​സൂ​ദ് പ​ന്ത് ശ​രീ​ര​ത്തി​ൽ കൊ​ണ്ട​തോ​ടെ നി​ല​ത്തേ​ക്ക് വീ​ണി​രു​ന്നു.

ഗ്രൗ​ണ്ടി​ൽ വ​ച്ച് ത​ന്നെ വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ച മ​സൂ​ദ് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് ന​ട​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നു​ള്ള വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റി​യ​ത്. ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​യ​തി​നാ​ൽ മ​സൂ​ദി​നെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​നാ​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു.