മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ നിയുക്‌ത മെത്രാന്മാരുടെ റമ്പാൻ സ്ഥാനാരോഹണം 2022 ജൂൺ 18, 21 തീയതികളിൽ നടത്തപ്പെടുന്നു.

മലങ്കര മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയായുടെ നിയുക്ത മെത്രാൻ വന്ദ്യ ഡോ. ആന്റണി കാക്കനാട്ടിന്റെ റമ്പാൻ സ്ഥാന ശുശ്രൂഷ ജൂൺ 18 -ന് രാവിലെ 7 മണിക്ക് തിരുവല്ല സെൻറ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ വെച്ച് നടത്തപ്പെടുന്നുമലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവയുടെ സാന്നിധ്യത്തിൽ നടക്കുന്ന റമ്പാൻ സ്ഥാന ശുശ്രൂഷകൾക്ക്  തിരുവല്ല അതിഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് മുഖ്യകാർമികത്വം വഹിക്കുന്നു. 

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെനിയുക്ത  സഹായ മെത്രാൻ വന്ദ്യ ഡോ. മാത്യു മനക്കരക്കാവിൽ കോറെപ്പിസ്കോപ്പായുടെ റമ്പാൻ സ്ഥാന ശുശ്രൂഷ ജൂൺ 21 -ന് രാവിലെ 8.30-ന്  പുത്തൂർ സെൻറ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വെച്ച് മാവേലിക്കര ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. ശുശ്രൂഷയിൽ അത്യഭിവന്ദ്യ കാതോലിക്കാബാവ സന്നിഹിതനായിരിക്കും.