ടൊറന്റോ/ന്യൂയോർക്ക്: കാനഡയിൽനിന്ന് യുഎസിലേക്ക് കടത്താൻ ശ്രമിച്ച ഇന്ത്യൻ കുടുംബം, അതിശൈത്യത്തെത്തുടർന്ന് കാനഡ-യുഎസ് അതിർത്തിയിൽ മരിച്ചു. കുടുംബത്തിൽ രണ്ടു മുതിർന്നവരും ഒരു കൗമാരപ്രായമുള്ളയാളും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്.
മനുഷ്യക്കടത്തിന്റെ ഭാഗമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചവരാണ് മരിച്ചതെന്ന് മൊണിറ്റോബ റോയൽ കനേഡിയൻ മൗണ്ഡേഡ് പോലീസ് (ആർസിഎംപി) പറഞ്ഞു. അതിർത്തിയൽ കനേഡിയൻ പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.