കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസുമുതല്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന് കൊച്ചിന്‍ സര്‍വകലാശാല മുന്‍ ഹിന്ദി വിഭാഗം മേധാവിയും ഹിന്ദി സാഹിത്യകാരിയുമായ ഡോ. കെ വനജ.

ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള എറണാകുളം ഫീല്‍ഡ് ഔട് റീച് ബ്യൂറോയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഹിന്ദി വാരാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.