തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്ത്രീ​ധ​ന നി​രോ​ധ​ന ച​ട്ട പ്ര​കാ​രം എ​ല്ലാ വ​കു​പ്പു​ക​ളി​ലേ​യും വി​വാ​ഹി​ത​രാ​കു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന് തങ്ങള്‍ സ്ത്രീ​ധ​നം വാ​ങ്ങു​ന്നി​ല്ലെന്നുള്ള സ​ത്യ​വാ​ങ്മൂ​ലം നിര്‍ബന്ധമാക്കണം. എ​ല്ലാ വ​കു​പ്പു​ക​ളി​ലേ​യും വി​വാ​ഹി​ത​രാ​കു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അവരുടെ വ​കു​പ്പ് ത​ല​വ​ന്‍​മാ​ര്‍​ക്ക് സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ടു​ക​യോ, വാ​ങ്ങു​ക​യോ, കൊ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന സ​ത്യ​വാ​ങ്മൂ​ലം സമര്‍പ്പിക്കണം എന്ന് ചീ​ഫ് ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​റാ​യ വ​നി​താ ശി​ശു വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​യി​ലു​ള്ള സ്ത്രീ​ധ​ന സ​മ്ബ്ര​ദാ​യം പൂര്‍ണമായും ഇല്ലാതാക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെയാ​ണ് ഈ ന​ട​പ​ടി.