കൊളംബൊ: ഇന്ത്യയുടെ അരങ്ങേറ്റതാരങ്ങള്‍ മോശമില്ലാതെ കളിച്ചെങ്കിലും വിജയം സമ്മാനിക്കാനായില്ല.ഇന്ത്യ – ശ്രീലങ്ക ഏകദിന പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആശ്വാസ ജയം.

അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും (98 പന്തില്‍ 76) ഭനുക രാജ്പക്‌സെയുടെയും (56 പന്തില്‍ 65) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് ലങ്ക വിജയം നേടിയത്. ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഫെര്‍ണാണ്ടോയാണ് മാന്‍ ഓഫ് ദി മാച്ച്‌. ടൂര്‍ണമെന്റില്‍ 124 റണ്‍സ് നേടിയ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ് മാന്‍ ഓഫ് ദി സീരീസ്.

സഞ്ജു സാംസണ്‍ ഉള്‍പ്പെടെ അഞ്ചു താരങ്ങളാണ് ഏകദിനത്തില്‍ അരങ്ങേറിയത്. നിതീഷ് റാണ ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, നിതീഷ് റാണ എന്നിവര്‍ സ്ഞ്ജുവിനൊപ്പം ഏകദിനത്തില്‍ ആദ്യ മത്സരം കളിക്കാനിറങ്ങി.

ഇതില്‍ നിതീഷ് റാണ ഒഴികെ എല്ലാവരും ഭേദപ്പെട്ട പ്രകടനം നടത്തി. സഞ്ജു സാംസണ്‍ .46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്ത് അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങി. രാഹുല്‍ ചാഹര്‍ മൂ്്ന്നും ചേതന്‍ സക്കറിയ രണ്ടും കൃഷ്ണപ്പ ഗൗതം ഒരു വിക്കറ്റും എടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ കഴിഞ്ഞില്ല. 147 ന് മൂന്ന് എന്ന നിലയില്‍ നിന്നുമാണ് അവര്‍ 225 റണ്‍സ് എടുക്കുമ്ബോഴേക്കും എല്ലാവരും പുറത്തായത്. 49 റണ്‍സ് നേടിയ പൃഥ്വി ഷായാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പൃഥ്വി ഷായ്‌ക്കൊപ്പം അരങ്ങേറ്റ മത്സരം കളിച്ച സഞ്ജുവും (46) മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനും (40)മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത്. ശിഖര്‍ ധവാന്‍ (1 13), മനീഷ് പാണ്ഡെ (11), ഹാര്‍ദിക് പാണ്ഡ്യ (19), നിതീഷ് റാണ (ഏഴ്), കൃഷ്ണപ്പ ഗൗതം ( രണ്ട്), രാഹുല്‍ ചാഹര്‍ ( 13), നവ്ദീപ് സെയ്‌നി (15) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ശ്രീലങ്കക്കായി പ്രവീണ്‍ ജയവിക്രമയും അഖില ധനഞ്ജയയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മഴമൂലം മത്സരം തടസ്സപ്പെടുമ്ബോള്‍ 23 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. 78 റണ്‍സിനിടെയാണ് ശേഷിച്ച ഏഴു വിക്കറ്റുകള്‍ നഷ്ടമായത്.ശിഖര്‍ ധവാന്റെ വിക്കറ്റാണ് ആദ്യം വീണത്. 13 റണ്‍സെടുത്ത ധവാനെ ദുഷ്മന്ത ചമീരയാണ് പുറത്താക്കിയത്. കീപ്പര്‍ മിനോദ് ഭാനക ക്യാച്ചെടുത്തു. രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് പൃഥ്വി ഷാ ഇന്ത്യയെ കരകയറ്റിയതാണ്. ഇരുവരും ചേര്‍ന്ന് 80 പന്തില്‍ 74 റണ്‍സ് അടിച്ചു. 49 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 49 റണ്‍സെടുത്ത ഷായെ, ശ്രീലങ്കന്‍ നായകന്‍ ഷാനക എല്‍ബിയില്‍ കുരുക്കി. . അര്‍ധസെഞ്ചുറിക്ക് അരികെ സഞ്ജുവും വീണു.. 46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്ത സഞ്ജു, പ്രവീണ്‍ ജയവിക്രമയുടെ പന്തില്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയ്ക്ക് ക്യാച്ച്‌

11 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ ജയവിക്രമയുടെ പന്തില്‍ മിനോദ് ഭാനുക ക്യാച്ചെടുത്ത് പുറത്താക്കി. 19 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയെയും എല്‍ബിയില്‍ കുരുക്കി ജയവിക്രമ തന്നെ പുറത്താക്കി. 37 പന്തില്‍ 40 റണ്‍സെടുത്തു നിന്ന സൂര്യകുമാര്‍ യാദവിനെ ധനഞ്ജയ ഡിസില്‍വ കൂടി പുറത്താക്കിയതോടെ ഇന്ത്യ ആറിന് 190 റണ്‍സെന്ന നിലയിലായി. നിതീഷ് റാണ ( ഏഴ്), കൃഷ്ണപ്പ ഗൗതം ( രണ്ട്) എന്നിവരും ധനഞ്ജയ ഡിസില്‍വയ്ക്കു മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ തകര്‍ന്നു.

226 റണ്‍സ് വിജയലക്ഷ്യം വെച്ച്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ബൗളര്‍മാരെ കരുതലോടെയാണ് ലങ്കന്‍ ഓപ്പണര്‍മാര്‍ നേരിട്ടത്. ആദ്യ വിക്കറ്റില്‍ 35 റണ്‍സ് ഓപ്പണിങ് സഖ്യം എടുത്തു്. 17 പന്തില്‍ ഏഴ് റണ്‍സെടുത്ത മിനോദ് ഭനുകയുടെ വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. കൃഷ്ണപ്പ ഗൗതയുടെ കന്നി വിക്കറ്റ്്. രണ്ടാം വിക്കറ്റില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയും ഭനുക രാജ്പക്‌സെയും അനായാസമായാണ് ഇന്ത്യയുടെ പുതുമുഖ ബൗളിംഗ് നിരയെ നേരിട്ടത്. ഇവര്‍ 109 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തതിന് ശേഷമാണ് പിരിഞ്ഞത്. 56 പന്തില്‍ 65 റണ്‍സ് നേടിയ രാജ്പക്സെയെ ചേതന്‍ സക്കറിയ കൃഷ്ണപ്പ ഗൗതമിന്റെ കൈകളില്‍ എത്തിച്ചു.

രാജ്പക്‌സെയ്ക്ക് പിന്നാലെ ധനഞ്ജയ ഡി സില്‍വയുടെ വിക്കറ്റ് സ്വന്തമാക്കി ചേതന്‍ സക്കറിയ ഇന്ത്യയെ മത്സരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് മികച്ച ഫോമില്‍ കളിക്കുകയായിരുന്ന അവിഷ്‌ക ഫെര്‍ണാണ്ടോ അസലങ്കക്കൊപ്പം നാലാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അസലങ്കയെ ഹാര്‍ദിക് പാണ്ട്യയും ദസുന്‍ ഷനകയെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താക്കി രാഹുല്‍ ചാഹറും മത്സരം ഇന്ത്യയുടെ വഴിക്ക് തിരിക്കാന്‍ നോക്കി. ആറാം വിക്കറ്റില്‍ രമേഷ് മെന്‍ഡിസിനെ കൂട്ടുപിടിച്ച്‌ അവിഷ്‌ക ഫെര്‍ണാണ്ടോ ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചതിന് ശേഷമാണ് ഫെര്‍ണാണ്ടോ (76)മടങ്ങിയത്. രാഹുല്‍ ചാഹറിന്റെ പന്തില്‍ സ്ലിപ്പില്‍ പൃഥ്വി ഷായ്ക്ക് ക്യാച്ച്‌ നല്‍കി

ഫെര്‍ണാണ്ടോ പുറത്തായതിന് ശേഷം പ്രതിരോധത്തിലായ ലങ്കന്‍ നിരയുടെ മേല്‍ വീണ്ടും സമ്മര്‍ദ്ദം കൂട്ടിക്കൊണ്ട് രാഹുല്‍ ചഹാര്‍ കരുണരത്നയെ പുറത്താക്കി. ചാഹറിന്റെ പന്തില്‍ കയറി കളിച്ച താരത്തെ സഞ്ജു സ്റ്റമ്ബ് ചെയ്യുകയായിരുന്നു. രമേഷ് മെന്‍ഡിസും അകില ധനഞ്ജയയും കൂടി ചേര്‍ന്ന് ലങ്കയെ വിജയത്തിലേക്ക് നയിച്ചു.