അയര്‍ലണ്ട് മലയാളിയും ഡബ്ലിനിലെ, ബ്‌ളാക്ക് റോക്ക് കോണല്‍ സ്‌കോട്ടിലെ, താമസക്കാരുമായ രജീഷ് പോളിന്റെ ഭാര്യ, ജിഷ സൂസന്‍ ജോണ്‍ (39) അസുഖത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 5.00 മണിയോടെ നിര്യാതയായി.ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ജിഷ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.

ജിഷയുടെ ഭര്‍ത്താവ്, രജീഷ് പോള്‍ ( സെന്റ് ഗബ്രിയേല്‍ അപ്പാര്‍ട്ട്‌മെന്ട്,ബ്‌ളാക്ക് റോക്ക്) , ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ അംഗമായിരുന്ന ജിഷ ബ്ളാക്ക്റോക്കിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്നു, കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിരുന്ന ജിഷ , അത്ലോണിലും, ഡബ്ലിനിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലിലും മുമ്പ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.തിരുമല,(തിരുവനന്തപുരം) തെന്നടിയില്‍ നവമന്ദിരം, ജോണ് ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകളാണ് ജിഷ.