മനാമ: പ്രസവവുമായി ബന്ധപ്പെട്ട് സൽമാനിയ ആശുപത്രിയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലിൽ സുബീഷ് കെ.സി യുടെ ഭാര്യ ജിൻസി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആണ് ഇവർ പെൺകുട്ടിക്ക് ജൻമം നൽകിയത്. സ്വാഭാവിക പ്രസവമായിരുന്നു മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 34 വയസായിരുന്നു.

അൽ അറബി ഇന്റർ നാഷണൽ ഡെക്കറേഷൻസ് ജീവനക്കാരനായ സുബീഷിന്റെ ഭാര്യയാണ്. 15 വർഷമായി ഇവർ ബഹ്റെെനിലുണ്ട്. ജിൻസി അഞ്ചു വർഷം മുമ്പാണ് ഫാമിലി വിസയിൽ ബഹ്റെെനിൽ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. ഇതിന് വേണ്ടി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. നടപടികൾ എല്ലാം പൂർത്തിയാക്കിയാൽ അതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.