Category: Trending News

എന്റെ കോഴിക്ക് നീതി വേണം’; അയൽക്കാരൻ കാലുകൾ തല്ലിയൊടിച്ച കോഴിയുമായി വൃദ്ധ പൊലീസ് സ്റ്റേഷനില്‍

ഹൈദരാബാദ്: സ്വന്തം കോഴിക്ക് നീതി തേടി പൊലീസ് സ്റ്റേഷനിലെത്തി വൃദ്ധയായ ഒരമ്മ. തെലങ്കാനയിലെ നൽഗൊണ്ടയിലാണ് സംഭവം. അയൽവാസി ഉപദ്രവിച്ചതിനെ തുടർന്ന് ഇരുകാലുകളും ഒടിഞ്ഞ കോഴിയുമായാണ് സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തിയത്. അയൽക്കാരനെതിരെ കേസെടുക്കണമെന്നും തന്റെ കോഴിക്ക് നീതി വേണമെന്നുമായിരുന്നു ആ അമ്മയുടെ ആവശ്യം. പൊലീസ് സ്റ്റേഷനു മുന്നിൽ നിന്ന് പരാതി പറയുന്ന ഇവരുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്....

Read More

നിമിഷപ്രിയയുടെ വധശിക്ഷ: ഇടപെടലുമായി സുപ്രീംകോടതി; ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കേന്ദ്രത്തിന് നിർദേശം

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. നിമിഷപ്രിയ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദ വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ്...

Read More

ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന ശുപാർശ ഗവർണർ ആർലേക്കർ അംഗീകരിച്ചു

ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സർക്കാർ നേരത്തെ ശുപാർശചെയ്തിരുന്നു. എന്നാല്‍, ഇവർക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത്‌ പുറത്തുവന്നതും സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം...

Read More

തകര്‍പ്പൻ റേറ്റിങ്! എന്നും ഒന്നാമത്, വ്യക്തമായ മേധാവിത്വം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്

26ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങിൽ 95 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുന്നു. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനൽ. റേറ്റിങ് കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസിന് 85 പോയിന്റാണുള്ളത്. 80 പോയിന്റുള്ള റിപ്പോര്‍ട്ടര്‍ ചാനലാണ് മൂന്നാം...

Read More

മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്‌ഥലം പരിശോധിച്ച ഡോക്ടർ...

Read More

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യും. അവരുടെ മകളുടെ ശസ്ത്രക്രിയയ്ക്കും , വീടിൻ്റെ...

Read More

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: മലയാളി വിദ്യാർത്ഥി ഉൾപ്പെടെ 2 മരണം

കാനഡ: കാനഡയിൽ വിമാനാപകടത്തിൽ രണ്ട് മരണം. ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും ഉൾപ്പെടുന്നു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന വിവരമാണ് പുറത്തുവരുന്നത്. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ്...

Read More

പത്തനംതിട്ട ഓമല്ലൂരില്‍ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, ബിജെപി പ്രവര്‍ത്തകരും പരിക്കേറ്റ് ചികിത്സയില്‍

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം – ബിജെപി സംഘർഷത്തില്‍ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റതിൽ മൂന്ന് പേർ സിപിഎം പ്രവർത്തകരാണ്. ഒരാൾ ആർഎസ്എസ് പ്രവർത്തകനാണ്. പരിക്കേറ്റവര്‍ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതലമല്ല.  സംഭവത്തില്‍ പരസ്പരം ആരോപണവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തി. പിന്നിൽ ആർഎസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സിപിഎം പ്രവർത്തകർ...

Read More

കേരള സർവകലാശാല വിവാദം: റജിസ്ട്രാർ അനിൽകുമാർ അവധി അപേക്ഷ നൽകി; സസ്പെൻഷനിലെന്ന് ഓർമിപ്പിച്ച് വിസിയുടെ മറുപടി

തിരുവനന്തപുരം: സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിൻ്റെ പേരിൽ കേരള സർവകലാശാലയിൽ തുടങ്ങിയ പോര് പുതിയ തലത്തിൽ. അനിശ്ചിതകാല അവധിക്കായി അപേക്ഷിച്ച റജിസ്ട്രാർ അനിൽകുമാറിന് സസ്പെൻഷനിലിരിക്കുമ്പോൾ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് വിസി മോഹൻ കുന്നുമ്മൽ മറുപടി നൽകിയത്. ജൂലൈ 9 മുതൽ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷിച്ചത്. തൻ്റെ ചുമതല പരീക്ഷ കൺട്രോളർക്ക്...

Read More

അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ: കീം ഫലം റദ്ദാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു

കൊച്ചി: കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അതിവേഗം അപ്പീൽ നൽകി സംസ്ഥാന സർക്കാർ. സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തിരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ഈ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. ഈയാഴ്ചയോടെ തുടങ്ങാനിരുന്ന പ്രവേശന നടപടികളെ കടുത്ത അനിശ്ചിതത്വത്തിലാക്കുന്നതായിരുന്നു ഹൈക്കോടതി വിധി. സർക്കാറിൻറ അപ്പീൽ ഡിവിഷൻ...

Read More

ആകാശ് മിസൈലിനോട് താൽപ്പര്യം നഷ്ടപ്പെട്ട് ബ്രസീൽ: നോട്ടം ഇറ്റലിയുടെ ആയുധത്തില്‍

ബ്രസീലിയ: ഇന്ത്യയിൽനിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള ചർച്ചകൾ നിർത്തിവെച്ച് ബ്രസീൽ. നയതന്ത്രബന്ധം ശക്തിപ്പെടുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ സന്ദർശിക്കുന്ന സമയത്താണ് ആയുധ ഇടപാടിൽ അവർക്ക് മനംമാറ്റം. ഇന്ത്യയിൽനിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന് പകരം ഇറ്റലിയുടെ എമാഡ് ( എൻഹാൻസ്ഡ് മോഡുലാർ എയർ ഡിഫൻസ് സൊലുല്യൂഷൻ ) എന്ന വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിനേക്കുറിച്ചാണ് ബ്രസീൽ...

Read More

ശബരി എക്സ്പ്രസ് അപ്​ഗ്രേഡ് ചെയ്യുന്നു; ഇനി മുതൽ സൂപ്പര്‍ ഫാസ്റ്റ് ട്രെയിൻ

തിരുവനന്തപുരം സെൻട്രലിൽ നിന്ന് സെക്കന്തരാബാദിലേക്കുള്ള യാത്ര ഇനി വേഗത്തിലാക്കാൻ ശബരി. ശബരി എക്സ്പ്രസ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനായി മാറും. 17229/30 തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് മെയില്‍/എക്‌സ്പ്രസ് കാറ്റഗറിയില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതായി റെയില്‍വേ ബോര്‍ഡിന്റെ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു. പുതിയ സമയക്രമത്തില്‍ ഓടിത്തുടങ്ങുന്ന...

Read More
Loading