കുവൈത്ത്: ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്. പുതുവർഷത്തിന് ശേഷം അഞ്ചുവർഷത്തിനിടെയുണ്ടായ വിവിധ നിയമലംഘനത്തിന്റെ പേരിലാണ് ഇത്രയധികം പ്രവാസികളെ നാടുകടത്തുന്നത്. താമസനിയമലംഘനം നടത്തിയ പ്രവാസികളെയാണ് നാടുകടത്താൻ ഒരുങ്ങുന്നത്. ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.

കഴിഞ്ഞ വർഷം നാടുകടത്തിയത് റെക്കോർഡ് എണ്ണം പ്രവാസികളെയായിരുന്നു. കഴിഞ്ഞ വർഷം ജനുവരി 1 മുതൽ ഡിസംബർ 31 വരെ 31,42,892 പ്രവാസികളെ നാടുകടത്തി. ഇവരിൽ 17,701 പേർ വനിതകളാണ്. 42,265 പേരെ ഭരണപരമായി നാടുകടത്തിയതാണ്. ഇവരിൽ 24,609 പുരുഷന്മാരാണ്. 17,656 വനിതകളാണ്.

ഇതുകൂടാതെ 627 ജുഡീഷ്യൽ നാടുകടത്തലാണ്. ഇവരിൽ 582 പുരുഷന്മാരും 45 വനിതകളുമാണ്. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്നതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.