Category: Uncategorized

റവ: ഈപ്പൻ വർഗീസ് ഹൂസ്റ്റൻ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ വികാരിയായി ചുമതലയേറ്റു

ഹൂസ്റ്റൻ ∙ മലങ്കര മാർത്തോമാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൻ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ പുതിയ വികാരിയായി റവ: ഈപ്പൻ വർഗീസ് ചുമതലയേറ്റു. ഡൽഹി സെന്റ് ജോൺസ് സ്‌കൂൾ പ്രിൻസിപ്പലും ഡൽഹി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ വികാരിയും ആയിരുന്നു റവ:ഈപ്പൻ വർഗീസ്. മികച്ച കൺവൻഷൻ പ്രാസംഗികനും മാർത്തോമ തിയോളജിക്കൽ സെമിനാരിയിൽ നിന്നും റിസർച്ച് സ്കോളർ-ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററി ഓഫ്...

Read More

കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍

കൊവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങള്‍. ഇന്ത്യന്‍ ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങള്‍ ഉണ്ടാകുമെന്നും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ട എല്ലാ പിന്തുണയും ഈ ഘട്ടത്തില്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു....

Read More

കൊവിഡ് രണ്ടാം തരംഗം; ഉയർന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഉയർന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. ഓക്സിജന്റെ ഉയർന്ന ആവശ്യകത കൊവിഡിന്റെ രണ്ടാം തരംഗത്തിലുണ്ട്. മരണ നിരക്കിന്റെ കണക്കിൽ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും വ്യത്യാസമില്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തിൽ രോഗത്തിന് ലക്ഷണവും ഗുരുതരാവസ്ഥയും കുറവാണ്. ശ്വാസതടസമാണ് രണ്ടാം തരംഗത്തിൽ കൂടുതലായി പ്രകടമാകുന്ന...

Read More

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നു; പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല: ഇ.പി ജയരാജന്‍

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും സി.പി.ഐ.എം നേതാവും വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ.പി ജയരാജന്‍. പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ലെന്നും അസൗകര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും ഇ.പി പറഞ്ഞു. ‘ഇനി ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. ഞാന്‍ മൂന്ന് ടേമില്‍ എം.എല്‍.എയായി. ഞാനൊരു മന്ത്രിയായി. എന്റെ സംശുദ്ധത ജനങ്ങളെ...

Read More

മാഗ് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് സംവാദം 28 ന് ഹൂസ്റ്റണിൽ

ഹൂസ്റ്റൺ ∙ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌ ആവേശവുമായി അമേരിക്കയിലും സംവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം കുറിച്ചു. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന കേരള ഇലക്ഷൻ 2021 ഡിബേറ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ...

Read More

രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന കൊടുത്തു, ഇനിയും കൊടുക്കും; ആരും പേടിപ്പിക്കാന്‍ വരേണ്ടെന്ന് പി സി ജോര്‍ജ്

കോട്ടയം: രാമക്ഷേത്രനിര്‍മാണ നിധിയിലേക്ക് സംഭാവന നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് രംഗത്ത്. താന്‍ ദൈവവിശ്വാസിയാണെന്നും ആരാധനാലയം പണിയാന്‍ ആര് പണം ചോദിച്ചാലും കൊടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചോദിച്ചാല്‍ ഇനിയും കൊടുക്കും. അതിന്റെ പേരില്‍ പേടിപ്പിക്കാന്‍ ആരും വരേണ്ടെന്നും പി സി ജോര്‍ജ് പ്രതികരിച്ചു. ഞാന്‍ റോമന്‍ കത്തോലിക്കനാണ്. പക്ഷെ, ഒരു...

Read More

വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ കൂടുതല്‍ നടപടികളുമായി ബൈഡന്‍

ഡോ. ജോര്‍ജ് എം. കാക്കനാട് ഹ്യൂസ്റ്റണ്‍: കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാനുള്ള കടുത്ത സമ്മര്‍ദ്ദത്തിലാണ് താനെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. വേനല്‍ക്കാലം അവസാനത്തോടെ 300 ദശലക്ഷം അമേരിക്കക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനായി രണ്ട് മരുന്നു നിര്‍മ്മാതാക്കളുമായി തന്റെ ഭരണകൂടം കരാര്‍ ഒപ്പിടാനൊരുങ്ങുകയാണെന്ന് ബൈഡന്‍ പറയുന്നു. അടുത്തയാഴ്ച മുതല്‍ സംസ്ഥാനങ്ങളിലേക്കുള്ള വിതരണം 16 ശതമാനം...

Read More

ഫോമാ വനിതാ നാഷണൽ കമ്മറ്റി  ജനുവരി  9 നു തിരുവനന്തപുരം മേയർ കുമാരി ആര്യ രാജേന്ദ്രൻഉദ്ഘാടനം ചെയ്യും

അമേരിക്കൻ മലയാളി വനിതകളെ, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-സേവനത്തിന്റെ മുഖ്യധാരയിലേയ്ക്ക്  കൊണ്ടുവരാനും, സാമൂഹ്യമാറ്റങ്ങളുടെ ചാലകശക്തിയായി രൂപപ്പെടുത്താനും, വനിതകളുടെ പൊതുവായ  മുന്നേറ്റത്തിനും പുരോഗതിക്കുമായി രൂപം കൊണ്ട ഫോമയുടെ വനിതാ ദേശീയ ഫോറത്തിന്റെ പുതിയ കമ്മറ്റിയുടെ ഉദ്ഘാടനം 2021 ജനുവരി -9 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 11 നു നടക്കും. ഭാരതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രം...

Read More

ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

കൊവിഡ് സഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിൽ ആഘോഷങ്ങളൊഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതു സംബന്ധിച്ച ഉത്തരവ് ദേവസ്വം ബോർഡ് പുറത്തിറക്കി. ആഘോഷങ്ങൾ ഒഴിവാക്കി മതപരമായ ചടങ്ങുകൾ മാത്രം നടത്താനാണ് തീരുമാനം. ഇതിനു പുറമേ വീടുകളിൽ പോയി പറ എടുക്കില്ല, ആന എഴുന്നെള്ളിപ്പ് ഒഴിവാക്കാനും നിർദേശമുണ്ട്. നിലവിൽ, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലുമടക്കം ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്....

Read More

ഐഎസ്എൽ: ഇന്ന് കൊൽക്കത്ത ഡെർബി

ഐഎസ്എലിൽ ഇന്ന് കൊൽക്കത്ത ഡെർബി. തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്ന ഈസ്റ്റ് ബംഗാൾ മികച്ച ഫോമിലുള്ള എടികെ മോഹൻബഗാനെയാണ് നേരിടുക. ഇരു ടീമുകൾക്കും ഇത് അഭിമാന പോരാട്ടമായതിനാൽ മികച്ച മത്സരം തന്നെയാണ് കളിയാരാധകർ പ്രതീക്ഷിക്കുന്നത്. രാത്രി 7.30ന് തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് എടികെ വിജയിച്ചിരുന്നു. ഐലീഗിൽ നിന്ന്...

Read More

ശബരിമല ദർശനത്തിന് കൊച്ചു മാളികപ്പുറങ്ങൾക്കുള്ള വിലക്ക് നീക്കണം – അമ്മ മലയാളം വാട്സാപ് കൂട്ടായ്മ

കോട്ടയം: ‘കോവിഡ്- 19 സുരക്ഷാ നിയന്ത്രണങ്ങളുടെ പേരിൽ 10 വയസിൽ താഴെ പ്രായമുള്ള അയ്യപ്പ ഭക്തരായ ബാലിക മാർക്ക് ശബരിമല ദർശനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഒഴിവാക്കണമെന്ന് ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്മാരക മലയാള ഭാഷാ ഭവൻ ആവശ്യപ്പെട്ടു. ഈ മണ്ഡലകാലത്ത് സർക്കാർ കൈക്കൊണ്ടിരിക്കുന്ന പുതിയ നിയന്ത്രണം മൂലം നിരവധി പെൺ കുട്ടികൾക്കാണ് ശബരീദർശനം മുടങ്ങിയിരിക്കുന്നതെന്ന് മലയാള ഭാഷാ ഭാവൻ്റെ കീഴിലുള്ള...

Read More

യുഡിഎഫിലേക്ക് തന്നെ; കേരളാ കോണ്‍ഗ്രസ് (പി.സി. തോമസ് വിഭാഗം) യുഡിഎഫിന്റെ ഭാഗമാകണമെന്ന് നേതൃയോഗം

എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച്‌ യുഡിഎഫിന്റെ ഭാഗമാകണമെന്ന് കേരളാ കോണ്‍ഗ്രസ് (പി.സി. തോമസ് വിഭാഗം) നേതൃയോഗത്തില്‍ പൊതുവികാരം. എന്‍ഡിഎയില്‍ കടുത്ത അവഗണനയെന്ന് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും അര്‍ഹതപ്പെട്ട ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയില്ല. അവഗണ സഹിച്ച്‌ ഇനി എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്നും യുഡിഎഫിനൊപ്പം...

Read More
Loading

Trending Now

American News

Latest news

Recent Posts

Real Estate

Matrimonial

Hot Property

Classified