ന്യൂയോർക്ക്: കൊല്ലം വാപ്പാല വേങ്ങവിള വീട്ടിൽ ജോൺ സാമുവേൽ (അനിയൻ കുഞ്ഞ് – 63) ന്യൂയോർക്കിൽ അന്തരിച്ചു. ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ സർവീസിൽ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ ലിസി ശാമുവേൽ കൊട്ടാരക്കര തൃക്കണമങ്കൽ ബെഥേൽ മന്ദിരം കുടുംബാംഗമാണ്. മക്കൾ: ജോയൽ, ജാനൽ. മരുമകൾ: ക്രിസ്റ്റിൻ.
സംസ്കാര ശുശ്രുഷ ശനിയാഴ്ച രാവിലെ ഒൻപതിന് ന്യൂയോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഫാർമിംഗ്ഡെയ്ൽ പൈൻലാൺ മെമ്മോറിയൽ പാർക്കിൽ.