അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയെ തുണിയിൽ കെട്ടിച്ചുമന്ന് ആശുപത്രിയിലെത്തിച്ചു. അർധരാത്രിയിൽ മൂന്നര കിലോമീറ്ററോളമാണ് ഗർഭിണിയെ ചുമന്നത്. മോശം റോഡ് ആയതിനാലും  ആനശല്യം മൂലമുള്ള പേടി കാരണവുമാണ് ആശുപത്രിയിലേക്ക് പോകാൻ ഇവർക്ക് വാഹനം ലഭിക്കാതിരുന്നതെന്നാണ് വിവരം. അട്ടപ്പാടിയിലെ കടുകമണ്ണ ഊരിലാണ് സംഭവം. 

സുമതി മുരുകൻ എന്ന യുവതിയെയാണ് ചുമന്നുകൊണ്ട് ആശുപത്രിയിലെത്തിച്ചത്. തുണിയിൽ കെട്ടിച്ചുമന്ന് നടത്തിയ ശേഷം റോഡിലെത്തി,  പിന്നീട് ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.  ഊരിലുള്ളവർ  ചേർന്നായിരുന്നു ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു. യുവതിയും കുഞ്ഞും സുരക്ഷിതരാണെന്നാണ് വിവരം.