ഇന്ത്യയിലെ മുൻനിര എയർലൈനായ ഇൻഡിഗോ എയർബസുമായി പുതിയ കരാർ പ്രഖ്യാപിച്ചു. 2027-ൽ ഡെലിവറി ചെയ്യുന്ന 30 എയർബസ് എ350-900 വൈഡ്ബോഡി വിമാനങ്ങൾ വാങ്ങുന്നതിനാണ് ഈ ഇടപാട്.

ഈ നീക്കം ഇൻഡിഗോയുടെ ദീർഘദൂര വിഭാഗത്തിലേക്കുള്ള തന്ത്രപരമായ വിപുലീകരണത്തിൻ്റെ ഭാഗമാണെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, 70 എയർബസ് എ350 ഫാമിലി എയർക്രാഫ്റ്റുകളും ഇഡിഗോ വാങ്ങുമെന്ന കമ്പനി അറിയിച്ചു.

ഇൻഡിഗോയുടെ നിലവിലെ ഫ്ലീറ്റിന് 350-ലധികം വിമാനങ്ങളുണ്ട്. 2023 ജൂണിൽ, എയർബസിന് 500 വിമാനങ്ങൾ എന്ന ലോകത്തിലെ ഏറ്റവും വലിയ ഓർഡർ നൽകി ഇൻഡിഗോ വാർത്തകളിൽ ഇടം നേടിയിരുന്നു.