ജമ്മു കശ്മീരിലെ സോപോറിൽ വ്യാഴാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു സാധാരണക്കാരനും പരിക്കേറ്റു.

നൗപോറയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസിൻ്റെയും സൈന്യത്തിൻ്റെയും സംയുക്ത സംഘം നൗപോറയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

സംഘം സംശയാസ്പദമായ സ്ഥലത്തിന് സമീപമെത്തിയപ്പോൾ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.