ആലപ്പുഴ: കണ്ടെയ്നർ ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി 42 പേർക്ക് പരിക്ക്.  കുത്തിയത്തോട്ടിൽ ദേശീയപാതയിലാണ് അപകടം. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ചേർത്തലയിലെയും തുറവൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

യൂ ടേൺ എടുക്കുകയായിരുന്ന ലോറിയിലാണ് ബസ് ഇടിച്ചത്. തോപ്പുപടിയിൽ നിന്നും ചേർത്തലയ്ക്ക് പോകുകയായിരുന്ന ബസ്സാണ് ലോറിയിൽ ഇടിച്ചത്.