പഞ്ചാബില്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) പാകിസ്ഥാന്‍ ഡ്രോണ്‍ വെടിവച്ചിട്ടു. പഞ്ചാബിലെ ഗുര്‍ദാസ്പൂറിലെ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഡ്രോണ്‍ വെടിവച്ചിട്ടത്. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ചരക്കുമായി പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഡ്രോണ്‍. ബിഎസ്എഫിന്റെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

ഒക്ടോബര്‍ മൂന്നിനും സമാനമായ രീതിയില്‍ പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഡ്രോണുകള്‍ക്ക് നേരെ അന്നും അതിര്‍ത്തി രക്ഷാ സേന വെടിയുതിര്‍ത്തിരുന്നു.