ഇ​ടു​ക്കി: വ​ണ്ടി​പെ​രി​യാ​റി​ല്‍ ആ​ദി​വാ​സി ബാ​ല​നെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി. ഗ്രാം​പി സ്വ​ദേ​ശി അ​ജി​ത്തി​നെ(10) ആ​ണ് കാ​ണാ​താ​യ​ത്.

അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘം വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ കാ​ട്ടി​ല്‍​പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അപകടം. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് നി​റ​ഞ്ഞൊ​ഴു​കു​ന്ന വനത്തിനുള്ളിലെ പുഴ​യി​ലാ​ണ് ബാ​ല​ന്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്. 

പു​ഴ മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടമുണ്ടായത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​മാ​യി ഇ​ക്ക​രെ​യെ​ത്തി​യി​രു​ന്നു.

ഇ​വ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യിച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. വനമേഖലയായതിനാൽ തിരച്ചിൽ ദുഷ്കരമാണെന്നു അധികൃതർ അറിയിച്ചു.