കോ​ട്ട​യം: തി​രു​വാ​തു​ക്ക​ലി​നു സ​മീ​പ​മു​ള്ള പാ​റേ​ച്ചാ​ലി​ല്‍ കാ​ര്‍ തോ​ട്ടി​ല്‍ വീ​ണു. കൈ​ക്കു​ഞ്ഞ​ട​ക്കം കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലം​ഗ കു​ടും​ബ​ത്തെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പെ​ടു​ത്തി.

ഇന്നലെ രാത്രി 11.30 ഓടെയാണ് അപകതമുണ്ടായത്. തി​രു​വ​ല്ലാ – എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്ക് സ​ഞ്ച​രി​ച്ച കാ​റാ​ണ് വ​ഴി മാ​റി തോ​ട്ടി​ലേ​യ്ക്ക് പ​തി​ച്ച​ത്. അ​ര​മ​ണി​ക്കൂ​റോ​ളം കാ​ര്‍ തോ​ട്ടി​ലൂ​ടെ ഒ​ഴു​കി ന​ട​ന്നു.

കാ​ര്‍ തോ​ട്ടി​ലേ​ക്ക് വീഴു​ന്ന​ത് ക​ണ്ട ആ​ളു​ക​ള്‍ അ​ല​റി​വി​ളി​ച്ച​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​റ​ങ്ങി​യ​ത്. കാ​ര്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ല്‍ മു​ങ്ങാ​ത്ത​തും ഡോ​ര്‍ എ​ളു​പ്പ​ത്തി​ല്‍ തു​റ​ക്കാ​ന്‍ സാ​ധി​ച്ച​തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം എ​ളു​പ്പ​മാ​ക്കി​യെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ക​ന​ത്ത മ​ഴ​യി​ല്‍ പ്ര​ദേ​ശ​ത്ത് വെ​ള്ളം നി​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ റോ​ഡും തോ​ടും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍​കൊ​ണ്ട് ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.