കോവിഡ് 19 ചികിത്സയ്ക്ക് രണ്ട് മരുന്നുകള്‍ക്ക് കൂടി ലോകാരോഗ്യ സംഘടനയുടെ അം​ഗീകാരം.

ആര്‍ത്രൈറ്റിസ് മരുന്നായ ബാരിസിറ്റിനിബും സോട്രോവിമാബ് എന്ന സിന്തറ്റിക് ആന്റിബോഡി മരുന്നുമാണ് വിദ​ഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാന്‍ കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ക്കൊപ്പം ഉപയോഗിക്കുന്ന ബാരിസിറ്റിനിബ് എന്ന മരുന്ന് മികച്ചതാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ബിഎംജെയില്‍ ഡബ്യൂഎച്ച്‌ഒ വിദ​ഗ്ധര്‍ പറഞ്ഞു. ഇത് മെച്ചപ്പെട്ട അതിജീവന നിരക്ക് കാണിക്കുന്നുണ്ടെന്നും വെന്റിലേറ്ററുകളുടെ ആവശ്യകത കുറയ്ക്കാന്‍ സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

രോഗപ്രതിരോധ ശേഷി കുറവുള്ള അല്ലെങ്കില്‍ പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് സോട്രോവിമാബ് ശുപാര്‍ശ ചെയ്യുന്നത്. തീവ്ര കോവിഡ് ബാധ അല്ലെങ്കിലും ഈ വിഭാ​ഗത്തിലുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ചാകും. ഇത് തടയാന്‍ മരുന്ന് ​ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.