തിരുവനന്തപുരം: അടഞ്ഞുകിടന്ന സിനിമ തീയേറ്ററുകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് തുറക്കും. കോവിഡ് പ്രതിസന്ധിയില്‍ 2 തവണയായി 16 മാസമാണു തിയറ്ററുകള്‍ അടഞ്ഞുകിടന്നത്.

അതേസമയം ബുധനാഴ്ച മുതലാണ് പ്രദര്‍ശനം ആരംഭിക്കുക. ജോജു ജോര്‍ജ് ചിത്രം സ്റ്റാര്‍ ആദ്യ മലയാള റിലീസായി വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.

ഇന്നും നാളെയുമായി തിയേറ്റര്‍ അണുവിമുക്തമാക്കും. ഇതിനകം ജീവനക്കാര്‍ക്കുള്ള വാക്‌സിനേഷനും പൂര്‍ത്തിയാക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ തിയേറ്ററില്‍ പ്രവേശനമുണ്ടാകൂ. 50 ശതമാനം സീറ്റുകളിലെ കാണികളെ അനുവദിക്കൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ച ഇതര ഭാഷ സിനിമകളോടെയാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. 50% സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. വിനോദ നികുതിയിലെ ഇളവ്, ഫിക്സഡ് റേറ്റ് തുടങ്ങിയ തിയറ്റര്‍ ഉടമകളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച്ച മറുപടി നല്‍കും.