ബൊഗാട്ട: വര്‍ഷങ്ങളായി കൊളംബിയന്‍ സുരക്ഷ ഉദ്യോഗസ്​ഥരുടെ ഉറക്കം കെടുത്തിയ ലഹരി മാഫിയ തലവന്‍ ഒ​ട്ടോണിയേലിനെ അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റും. കൊ​ളം​ബി​യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ഡീ​ഗോ മൊ​ളാ​നോ എ​ല്‍ തിം​പോ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഒ​ട്ടോ​ണിയ​ലി​നെ ത​ല​സ്ഥാ​ന​മാ​യ ബൊ​ഗോ​ട്ട​യി​ലെ സൈ​നി​ക താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. 2003നും 2014​നും ഇ​ട​യി​ല്‍ ഒ​ട്ടോ​ണി​യ​ല്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് 73 മെ​ട്രി​ക് ട​ണ്‍ കൊ​ക്കൈ​യ്ന്‍ ക​യ​റ്റു​മ​തി ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ആ​രോ​പ​ണം. ഇ​യാ​ളെ കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് മി​ല്യ​ണ്‍ ഡോ​ള​ര്‍ അ​മേ​രി​ക്ക പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.